ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ഇന്ത്യയില്‍ വന്‍ ഭക്ഷ്യലേബല് തട്ടിപ്പ് പിടികൂടി; PepsiCo, Nestlé ഉല്‍പ്പന്നങ്ങളുടെ expiry date വരെ മാറ്റി
മുംബൈ: കാലാവധി തീയതിയും നിര്‍മ്മാണ തീയതിയും പോഷക വിവരങ്ങളും വ്യാജമായി മാറ്റിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിക്ക് തയ്യാറാക്കിയിരുന്ന അനധികൃത കേന്ദ്രം അധികൃതര്‍ റെയ്ഡ് ചെയ്ത് പിടികൂടി. മഹാരാഷ്ട്രയിലെ നവി മുംബൈയിലുള്ള ഗോഡൗണില്‍ നടത്തിയ ആറ് ദിവസത്തെ പരിശോധനയില്‍ ഏകദേശം $80,000 (ഏകദേശം ?6.7 കോടി) വിലമതിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഗോഡൗണില്‍ നടന്നിരുന്നത് വമ്പിച്ച തട്ടിപ്പായിരുന്നു. ഉല്പന്നങ്ങളുടെ പാക്കില്‍ രേഖപ്പെടുത്തിയിട്ടുള്ള തിയ്യതിയും മറ്റു വിവരങ്ങളും മായ്ക്കാനുള്ള രാസവസ്തുക്കള്‍, പുതിയ തീയതികള്‍ അച്ചടിക്കുന്ന പ്രിന്റിംഗ് മെഷീന്, പുതിയ വ്യാജ ലേബലുകളുടെ വലിയ ശേഖരം തുടങ്ങിയവ പിടിച്ചെടുത്തു. തീയതികള്‍ കമ്പ്യൂട്ടറില്‍ മാറ്റി നല്‍കുകയും പിന്നീട് മെഷീന് ഉപയോഗിച്ച് പുതിയ വിവരങ്ങള്‍ പാക്കറ്റുകളിലും കാനുകളിലും അച്ചടിക്കുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് രേഖകള്‍ പറയുന്നത്. പെപ്സികോ, ലേസ്, കുര്‍കുറെ, നെസ്ലെ, മാഗി നൂഡില്‍സ്, യൂണിലിവര്‍ ക്നോര്‍ സൂപ്പ്, മയോണിസ്, കൊക്കോ കോള, തംപ്സ് അപ്, ലിംക തുടങ്ങിയ ബ്രാന്റുകള്‍ ഗോഡൗണില്‍ കണ്ടെത്തി. ഈ ആഗോള കമ്പനികള്‍ക്കെതിരെ പൊലീസ് കേസില്‍ തെറ്റായ പ്രവൃത്തിയുടെ ആരോപണം ഉന്നയിച്ചിട്ടില്ല. മാഗി ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളില്‍ യഥാര്‍ഥ പോഷക വിവരങ്ങള്‍ക്ക് മുകളില്‍ വ്യാജ ലേബല്‍ ഒട്ടിച്ചതായും കണ്ടെത്തി. ഒരു Kurkure പാക്കറ്റില്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലുമുള്ള വിവരങ്ങള്‍ കണ്ടെത്തി. കലോറി വിവരങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷ മേധാവി തുക്കാറാം മുണ്ടെ സംഭവത്തിന്റെ വ്യാപ്തി ‘സംഘടിതവും ആസൂത്രിതവുമായ പ്രവര്‍ത്തനം’ പോലെയാണെന്ന് പ്രതികരിച്ചു. പിടികൂടിയ മുഴുവന്‍ സ്റ്റോക്കും എക്സ്പോര്‍ട്ട് ചെയ്യാനുള്ളതായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഏത് രാജ്യങ്ങളിലേക്കാണ് ഇവ അയക്കാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഗോഡൗണ്‍ നടത്തിപ്പുകാരായ സാധന എന്റര്‍പ്രൈസസ് 19 ചെറിയ കയറ്റുമതിക്കാര്‍ക്ക് വേണ്ടി ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്താവനയിലും പൊലീസ് രേഖകളിലും പറയുന്നത്.