…എന്ന് നിങ്ങളുടെ സഹോദരന് മുഹമ്മദ്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യക്തിപരമായ ഇ-മെയില്‍ സന്ദേശമയച്ച് ദുബൈ ഭരണാധികാരി

ദുബൈ: സെപ്റ്റംബര്‍ 30ന് ദുബൈയില്‍നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബൈ വിമാനത്തിലെ കോക്പിറ്റ് സംഭവത്തില്‍ ധൈര്യവും ഉത്തരവാദിത്തബോധവും പ്രകടിപ്പിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ യുഎഇ പ്രസിഡന്റ് നയതന്ത്രകാര്യ ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് പ്രശംസിച്ചു. വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ ഗര്‍ഗാഷ്, മച്ചാറിന്റെ ധൈര്യത്തിന് അര്‍ഹിക്കുന്ന മുഴുവന്‍ അഭിനന്ദനവും നല്‍കണമെന്ന് പറഞ്ഞു. ഇരുണ്ട സാഹചര്യത്തിലും അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും ഉത്തരവാദിത്തബോധവും ശ്രദ്ധേയമാണെന്നും ഗര്‍ഗാഷ് വ്യക്തമാക്കി.
അതേസമയം, സംഭവത്തെക്കുറിച്ച് അമിത ലളിതവല്‍ക്കരണവും സ്ഥിരീകരിക്കാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ പ്രചാരണവും ഒഴിവാക്കണമെന്ന് ഗര്‍ഗാഷ് മുന്നറിയിപ്പ് നല്കി. തീവ്രവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും അപകടങ്ങളെ നേരിടുന്നതില്‍ ജാഗ്രതയും കരുതലും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫ്ലൈദുബൈയുടെ വിമാനത്തില്‍ നടന്ന സംഭവത്തില്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടോയെന്നും മുന്‍കൂട്ടി ആസൂത്രണമോ നിര്‍ദേശമോ ഉണ്ടായിരുന്നോയെന്നും പരിശോധിക്കാന്‍ യുഎഇ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ഷംസി പ്രത്യേക പബ്ലിക് പ്രോസിക്യൂഷന് അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. സൗദി അറേബ്യയുടെ പ്രാഥമിക അന്വേഷണത്തില്‍ വിമാനത്തിനുള്ളില്‍ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചതായി കണ്ടെത്തിയിരുന്നു. സംഭവത്തിനിടെ വിമാനം ഏകദേശം 14,000 അടി താഴേക്ക് പതിക്കുകയും പിന്നീട് സൗദിയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.
പ്രധാനമന്ത്രി മോദി മച്ചാറിനെ ഫോണില്‍ വിളിച്ചു
അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്മിത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റിട്ടും കോക്പിറ്റ് വാതില്‍ തുറക്കാന്‍ കഴിഞ്ഞതാണ് യാത്രക്കാരെയും മറ്റ് ജീവനക്കാരെയും ഇടപെട്ട് സാഹചര്യം നിയന്ത്രിക്കാന്‍ സഹായിച്ചതെന്ന് മച്ച്ഹാര് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു. ‘എന്റെ ജീവന് വേണ്ടി പോരാടുകയായിരുന്നു, പക്ഷേ എല്ലാവരെയും മരിക്കാന്‍ അനുവദിക്കാനായില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ അറിയിച്ചു.