യുഎഇയില് മഴ തുടരും; താപനില കുറയില്ല: പൊടിക്കാറ്റിനും സാധ്യത

ബെര്ലിന്: ജര്മനിയില് ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില് മൂന്ന് മലയാളികള് മരിച്ചു. 5 പേര്ക്ക് പരിക്കേറ്റു. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാര് സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വനി നിവാസില് ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകള് അഞ്ജലി എസ്. ജോയ് (27), കാലടി തോട്ടകം സ്വദേശി സിവിന് ജോണി (27) എന്നിവരാണ് മരിച്ചത്.
നോവ 6 മാസം മുന്പാണ് ജര്മനിയിലെത്തിയത്. അഞ്ജലി കഴിഞ്ഞ ജൂലൈയില് ആണ് ജര്മനിയിലേക്ക് പോയത്. അവിടെ സ്വകാര്യ കമ്പനിയുടെ വെയര്ഹൗസ് സര്വീസില് ആയിരുന്നു ജോലി. രണ്ടാഴ്ച മുന്പാണ് സിവിന് ജോണി ജര്മനിക്കു പോയത്.
ജര്മനിയിലെ ബോഹും നഗരത്തിലെ പാര്പ്പിട മേഖലയിലെ ഫ്ളാറ്റില് ചൊവ്വ പുലര്ച്ചെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. മുകളിലുള്ള ഫ്ളാറ്റില്നിന്നാണ് മൂന്നു മൃതദേഹങ്ങള് അഗ്നിശമന സേനാംഗങ്ങള് കണ്ടെത്തിയത്. പുക ശ്വസിച്ച് അവശരായ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രികളില് പ്രവേശിപ്പിച്ചു. ഇവര് ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.
അതേ കെട്ടിടത്തില് താമസിച്ചിരുന്ന റൊമാനിയന് പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥര് പറഞ്ഞു.