യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര് ഉള്‍പ്പെടെ നാല് പേര് ചേര്‍ന്ന് 17 കാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. തുടര്‍ന്ന് ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച ശരീരം തെരുവു നായ്ക്കള്‍ ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതികള്‍ പിടിയിലായതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കൃത്യത്തിന് ഉപയോഗിച്ച രണ്ട് കത്തികള്‍, പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, വാഹനം എന്നിവ പോലീസ് കണ്ടെടുത്തു.
സെപ്റ്റംബര്‍ 13-നാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ കുഷാക് റോഡിലുള്ള ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം പോലീസ് കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ മൃതദേഹഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ ഒരു കൈ ശരീരത്തില്‍നിന്ന് വേര്‍പെട്ടിരുന്നു. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ പെണ്‍കുട്ടിയാണെന്ന് പോലും ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.
കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതികളും തമ്മില്‍ മുന്‍ പരിചയമുണ്ടായിരുന്നു. സംഭവദിവസം ഇവര്‍ ഒരു ടെമ്പോയില്‍ ഒന്നിച്ച് യാത്രചെയ്യുകയും ടെമ്പോയ്ക്കുള്ളില്‍വെച്ച് മദ്യം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടി ഇടയ്ക്കിടെ വീട്ടില്‍നിന്ന് പോകുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തിരികെ വരികയും ചെയ്യാറുള്ളതിനാല്‍ കുടുംബം കാണാതായ വിവരം പോലീസിനെ ആദ്യം അറിയിച്ചില്ല. വൈകിയാണ് പൊലീസിനെ അറിയിച്ചത്.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്നതിനാലും പ്രതികളേക്കുറിച്ച് വിവരങ്ങള്‍ ലഭിക്കാതിരുന്നതിനാലും പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. പരിശോധനയില്‍ കേസിന് ആസ്പദമായ സമയത്ത് സംഭവസ്ഥലത്തിന് സമീപത്തുകൂടി ഒരു ടെമ്പോ കടന്നുപോകുന്നത് കണ്ടെത്തി. ഇരുട്ടായതിനാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ വ്യക്തമല്ലായിരുന്നു. വിവിധ സിസിടിവി ലൊക്കേഷനുകള്‍ പിന്തുടര്ന്ന് പോലീസ് വാഹനം നിരീക്ഷിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ടെമ്പോ പോലീസ് കണ്ടെത്തുകയും ഡ്രൈവറെ ചോദ്യംചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര് ഉള്‍പ്പെടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഖദ്ദ കോളനിയിലെ ശിവം ആണ് പിടിയിലായ പ്രായപൂര്‍ത്തിയായ ആള്. മറ്റുപ്രതികള്‍ക്ക് 16, 17 വയസ്സുവീതമാണ്. കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.