`ബിജെപി ഭരണം ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചു: പൂര്‍വസ്ഥിതിയിലാക്കാന്‍ കഠിനാധ്വാനം വേണ്ടി വരും’

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുന്നതായി റിപ്പോര്‍ട്ട്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് സഹായ പദ്ധതി തീരുമാനിച്ച് മന്ത്രിസഭാ യോഗം. കടകളില്‍ വെള്ളം കയറിയവര്‍ക്കും നഷ്ടപരിഹാരം നല്‍കും. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുകയും വര്‍ദ്ധിപ്പിച്ചു. നിലവില്‍ വീടുകളില്‍ വെള്ളം കയറിയതിന് ആയിരുന്നു സഹായം നല്‍കിയിരുന്നത്. വിശദാംശങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും. ജാഗ്രത തുടരണമെന്ന് റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രതയോടെ തന്നെ മുന്നോട്ടു പോകണമെന്നു റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കനത്ത വെള്ളക്കെട്ടില്‍ വലഞ്ഞിരിക്കുകയാണ് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകള്‍. നിരണം, എടത്വ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ക്യാമ്പുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയത് ദുരിതം ഇരട്ടിയാക്കി. ആറന്മുളയില് വെള്ളം ഇറങ്ങിത്തുടങ്ങിയതും മഴ മാറി നില്ക്കുന്നതും ആശ്വാസമാണ്. എന്നാല്‍ ഉള്‍പ്രദേശങ്ങള്‍ വെള്ളത്തില്‍ തന്നെയാണ്. റാന്നിയില്‍ വെള്ളം കയറിയ വീടുകളിലും കടകളിലും ഇന്ന് ശുചീകരണം ആരംഭിക്കും.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് അവധി. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറില്‍ 50കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. നീന്തല്‍ പരിശീലകനും രക്ഷാ പ്രവര്‍ത്തകനുമായ രാജേഷിന്റെ മരണം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ബഹുമതി നല്കി സംസ്കരിക്കും. ഇന്നുവരെ 1882 ഹെക്റ്റര്‍ കൃഷി നാശമുണ്ടായി. 64.44 കോടിയുടെ നാശനഷ്ടം പ്രാഥമായി കണക്കാക്കുന്നു. 23532 കര്‍ഷകരെ ബാധിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ നല്‍കും. വീട്ടില്‍ വെള്ളം കയറിയ എല്ലാവര്ക്കും 10,000 രൂപ നല്‍കും. മുഴുവന്‍ നശിച്ച വീടുകള്‍ക്കുള്ള ധനസഹായം 6 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ 26 പേര് മരിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍
452 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് വാടക നല്‍കും. വെള്ളം കയറിയ കടകള്‍ക്ക് 10,000 രൂപ പ്രത്യേകമായി നല്‍കും. ചെറുകിട കച്ചവടക്കാരാണ് അധികവും. ബാങ്ക് ലോണ്‍ നേടിയെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടും, പലിശയില്‍ സബ്സിഡി നല്‍കും. സംസ്ഥാനത്ത് മികച്ച ഡാം മാനേജ്മെന്റ് സംവിധാനം കൊണ്ടുവരും. ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംവിധാനം കാലോചിതമായി പരിഷ്കരിക്കും. ഇന്ത്യക്ക് തന്നെ മോഡല്‍ നടപ്പിലാക്കും.