
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിനുള്ള നടപടികള്‍ ഇന്നലെ തുടങ്ങി. ദുബൈയിലും അബുദാബിയിലും മറ്റു എമിറേറ്റുകളിലും നിശ്ചിത കേന്ദ്രങ്ങളിലും അംഗീകൃത ടൈപ്പിംഗ് സെന്ററുകളിലും രേഖകള്‍ കരസ്ഥമാക്കാനായി നിരവധിയാളുകളെത്തി. ദുബൈയിലാണ് കൂടുതല്‍ അപേക്ഷകര്‍ എത്തിയത്.
ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ അല്‍അവീര്‍ സെന്ററില്‍ ഇന്നലെ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. പൊതുമാപ്പ് സംരംഭത്തിന്റെ ആദ്യ ദിവസം തന്നെ റെസിഡന്‍സി സ്റ്റാറ്റസ് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അപേക്ഷകള്‍ പ്രോസസ്സ് ചെയ്തു തുടങ്ങിയതായി ജിഡിആര്‍എഫ്എ അറിയിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി), ആഭ്യന്തര മന്ത്രാലയം, മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം, ആരോഗ്യപ്രതിരോധ മന്ത്രാലയം, എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസ്, ദുബൈ പോലീസ്, എന്നിവയുമായി സഹകരിച്ചാണ് പരിപാടി ആരംഭിച്ചത്. ദുബൈ ഹെല്‍ത്ത് അതോറിറ്റി, നിയമലംഘകര്‍ക്കും വിദേശികള്‍ക്കും വേണ്ടി അല്‍ അവീര്‍ സെന്ററിലും എമിറേറ്റിലെ എല്ലാ അമേര്‍ സെന്ററുകളിലും പദ്ധതി നടപ്പാക്കി തുടങ്ങി. ഞായറാഴ്ച രാവിലെ മുതല്‍ നൂറുകണക്കിന് നിയമലംഘകരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു ഈ കേന്ദ്രങ്ങള്‍. ഉപഭോക്തൃ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് രാവിലെ 8 മണിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും എല്ലാം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ജിഡിആര്‍എഫ്എയുടെ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയും ഡെപ്യൂട്ടി മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ മുഹൈര്‍ ബിന്‍ സുരൂരും സഹായികളും സന്നിഹിതരായിരുന്നു. അവര്‍ ഉപഭോക്താക്കളുമായി ഇടപഴകുകയും പ്രക്രിയയിലുടനീളം ഉറപ്പും പിന്തുണയും നല്‍കുകയും ചെയ്തു. ഉദ്യോഗസ്ഥന് ഉപഭോക്താക്കളെ അവരുടെ സ്റ്റാറ്റസ് ക്രമീകരിക്കുന്നതിന് ആവശ്യമായ രേഖകളെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താനും അവരുടെ മാതൃരാജ്യത്തേക്കുള്ള മടക്കം സുഗമമാക്കാനും സഹായിച്ചു. നിയമലംഘകരുടെ നില ക്രമപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള മാനുഷിക പരിപാടി താമസക്കാരുടെ ക്ഷേമം മാത്രമല്ല, ജീവിത നിലവാരവും സാമൂഹിക സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്ന് ജിഡിആര്‍എഫ്എ ദുബായ് ഡയറക്ടര്‍ ജനറല്‍ എച്ച്ഇ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.
നിയമലംഘകരുടെ കേസുകള്‍ വേഗത്തിലാക്കാനും രാജ്യത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ദുബൈയിലുള്ള 86 ആമര്‍ കേന്ദ്രങ്ങള്‍ തങ്ങളുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താനോ പുറപ്പെടല്‍ പെര്‍മിറ്റുകള്‍ നേടാനോ ആഗ്രഹിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ബയോമെട്രിക് ഫിംഗര്‍പ്രിന്റ് ഉള്ളവര്‍ക്ക് (അതായത്, എമിറേറ്റ്സ് ഐഡി ഉടമകള്‍ക്ക്) സമഗ്രമായ സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കിംവദന്തികളോ തെറ്റായ വിവരങ്ങളോ ശ്രദ്ധിക്കരുതെന്നും കൃത്യമായ വിവരങ്ങള്‍ക്ക് 24 മണിക്കൂറും ലഭ്യമായ ആമര്‍ കോള്‍ സെന്ററുമായി 8005111 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഇന്നലെ പൊതുമാപ്പിന് എത്തിയവരില്‍ ഉഗാണ്ടയില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ കെയുനെംര് (29) കഴിഞ്ഞ രണ്ട് വര്‍ഷമായി അനധികൃതമായി ജീവിച്ചതിന് ശേഷം എക്സിറ്റ് പാസ് നേടിയ ആദ്യ വ്യക്തികളില്‍ ഒരാളാണ്. 2020 നവംബറില്‍ ദുബായില്‍ എത്തിയ അദ്ദേഹം ക്ലീനറായും പിന്നീട് സെക്യൂരിറ്റി ഗാര്‍ഡായും ജോലി ചെയ്തു. എമിറേറ്റ്സ് ഐഡി രേഖകള്‍ ഉള്ളതിനാല്‍ ഉടനെ തന്നെ എക്സിറ്റ് പാ്സ് ലഭിച്ചു.
അല്‍ അവീറിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് സെന്ററില്‍ പുരുഷന്മാരെയും സ്ത്രീകളെയും വേര്‍തിരിക്കുന്ന രണ്ട് ടെന്റുകളാണുള്ളത്. രണ്ടായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇവിടെ വിരലടയാളം എടുക്കുന്നതിന് 26 കൗണ്ടറുകള്‍ ഉണ്ട്. ദിവസത്തിന്റെ ആദ്യ 30 മിനിറ്റിനുള്ളില്‍ 100 പേര്‍ക്ക് പിഴ ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു.
അബുദാബിയില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) കേന്ദ്രങ്ങളായ അല്‍ ദഫ്ര, സ്വീഹാന്‍, അല്‍ മഖാം, അല്‍ ഷഹാമ എന്നിവയും അതോറിറ്റി അംഗീകരിച്ച ടൈപ്പിംഗ് സെന്ററുകളും ഡോക്യുമെന്റുകള്‍ പ്രോസസ്സ് ചെയ്തു തുടങ്ങി.
വിസിറ്റ് വിസയില്‍ യുഎഇയില്‍ എത്തിയവര്‍ അബുദാബിയിലെ ഐസിപി സെന്ററുകളുമായോ ദുബൈയിലെ അല്‍ അവീര്‍ സെന്ററുമായോ സമീപിക്കേണ്ടതാണ്. ഇവരുടെ വിരലടയാളം സ്കാന്‍ ചെയ്യാത്തതാണ് ഇതിന് കാരണം. പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്ന ആളുകളുടെ തിരക്ക് കൈകാര്യം ഒഴിവാക്കാന്‍ അടുത്ത രണ്ട് മാസങ്ങളില്‍ വാരാന്ത്യങ്ങളില്‍ തുറന്നിരിക്കുമെന്ന് നിരവധി എംബസികള്‍ അറിയിച്ചു. വ്യക്തിയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്ന സാധുവായ പാസ്പോര്ട്ടുകളോ യാത്രാ രേഖകളോ പൊതുമാപ്പ് അപേക്ഷകര്‍ക്ക് ആവശ്യമാണ്. യാത്രാ രേഖകള്‍ക്കായി അപേക്ഷകര്‍ക്ക് അല്‍ റീം, മുസ്സഫ, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ബിഎല്‍എസ് കേന്ദ്രങ്ങളിലേക്ക് പോകാമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.
ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അബുദാബിയിലെ അല്‍ സാദ സോണിലെ ഗാര്ഡിയന് ടവറിലെ കോണ്‍സുലര്‍ ഓഫീസില്‍ നിന്ന് വൈകുന്നേരം 4 മുതല്‍ 6 വരെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താമസം ക്രമപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അല്‍ റീം, മുസഫ, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാമെന്ന് എംബസി അറിയിച്ചു. പൊതുമാപ്പ് കാലയളവില്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.