`ബിജെപി ഭരണം ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചു: പൂര്‍വസ്ഥിതിയിലാക്കാന്‍ കഠിനാധ്വാനം വേണ്ടി വരും’

ദുബൈ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് കെഎംസിസി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തും. വൈകുന്നേരം 5 മണിക്ക്, 15 മുതല്‍ 22 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സ്വതന്ത്ര്യദിന ക്വിസ് മത്സരം നടത്തും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക. രാത്രി 7.30ന് ഭാരതന്ത്ര്യം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സാംസ്കാരിക സദസ്സില്‍ എഴുത്തുകാരന് റഫീഖ് തിരുവള്ളൂര്‍ സംസാരിക്കും. ദേശീയ ഗാനാലാപനം, ദേശഭക്തി ഗാനം, രാഷ്ട്രസേവാ പ്രതിജ്ഞ എന്നിവയുമുണ്ടാകും. ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടക്കും. ക്വിസ് മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് 0521783359, 0504389474 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.