
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
സലാല : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ത്ഥം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഒമാന്‍ കേരള ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ‘സ്നേഹ സേവന അവാര്‍ഡ്’ കെഎംസിസി ജനറല്‍ സെക്രട്ടറി ഷബീര്‍ കാലടിക്ക്. സാമൂഹിക,ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ആണ് അവാര്‍ഡ് നല്‍കുന്നത്. ബാലചന്ദ്രന്,ഹരികുമാര്‍ ഓച്ചിറ,ഗോപകുമാര്‍ എന്നിവരടങ്ങിയ സബ് കമ്മിറ്റിയാണ് അവാര്‍ഡ് തീരുമാനിച്ചത്. ഐഒസി ഒമാന്‍ കേരള ചാപ്റ്റര്‍ ലുബാന് പാലസില്‍ നടത്തിയ കുടുംബ സംഗമത്തില്‍ സലാല ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീക്ക് ആണ് ഷബീര്‍ കാലടിയുടെ പേര് പ്രഖ്യാപിച്ചത്. അടുത്ത പൊതു പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.