യെമനില്‍ കനത്ത പോരാട്ടം; ഹൂതികള്‍ക്കെതിരെ സൗദി പിന്തുണയുള്ള സേനയുടെ തിരിച്ചടി

വാഷിങ്ടണ്‍: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പുതിയ ബാലിസ്റ്റിക് മിസൈല്‍ ശേഷി പ്രഖ്യാപിച്ച് ഇറാന്. രാജ്യത്തിന് നേരെ ഉയരുന്ന ഏത് ഭീഷണിയെയും അത് നടപ്പാക്കുന്നതിന് മുമ്പുതന്നെ നേരിടാന്‍ നടപടി സ്വീകരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാന് സ്റ്റേറ്റ് മീഡിയയാണ് പുതിയ മിസൈല്‍ സാങ്കേതികവിദ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗം മൊഹ്സെന്‍ റെസായി പുതിയ മിസൈല്‍ ശേഷിയെക്കുറിച്ച് അവകാശവാദം ഉന്നയിക്കുകയും ഒരു യുഎസ് യുദ്ധക്കപ്പലിനെതിരെ ഇത് പരീക്ഷിച്ചതായി പറയുകയും ചെയ്തു. ഖാസിം ബസീര്‍ എന്ന മിസൈലിനെക്കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. അമേരിക്കന്‍ യുദ്ധക്കപ്പലിന് നേരെ പ്രയോഗിച്ചത് ഇത് തന്നെയാണോ എന്ന് വ്യക്തമല്ല.
ഖാസിം ബസീര്‍ മിസൈലിന് കൂടുതല്‍ ദൂരപരിധിയും കൃത്യതയും ഉള്ളതായി ഇറാന് അവകാശപ്പെടുന്നു. ഏകദേശം അര ടണ്‍ ഭാരമുള്ള വാര്‍ഹെഡ് വഹിക്കാന്‍ ശേഷിയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച മിസൈലിന് കുറഞ്ഞത് 1,200 കിലോമീറ്റര്‍ പരിധിയുണ്ടെന്നായിരുന്നു അന്നത്തെ അവകാശവാദം. ഇറാന്റെ പുതിയ മിസൈല്‍ ശേഷി രാജ്യത്തിന്റെ പ്രതിരോധ തന്ത്രത്തിലെ ‘വഴിത്തിരിവ്’ ആണെന്നും സ്റ്റേറ്റ് മീഡിയ വിശേഷിപ്പിച്ചു. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ മാനുവറബിലിറ്റി മെച്ചപ്പെടുത്തിയതെന്നും ഇലക്ട്രോണിക് യുദ്ധത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഗൈഡന്‍സ് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇറാന് അവകാശപ്പെടുന്നു. ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, 2025 ജൂണില്‍ ഇസ്രയേലിനെതിരെയാണ് ഖാസിം ബസീര്‍ ആദ്യമായി യുദ്ധത്തില്‍ ഉപയോഗിച്ചത്.
അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്കായി ‘എക്സ്ക്ലൂഷന് സോണ്‍’ സൃഷ്ടിക്കുമെന്ന റെസായിയുടെ പ്രഖ്യാപനം അമേരിക്ക തള്ളി. ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുകയാണെന്നും നിലവില്‍ അത് യുഎസ് നിയന്ത്രണത്തിലാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. കടലിടുക്കിലെ മൈനുകള്‍ യുഎസ് നാവികസേന നീക്കം ചെയ്തതായും എണ്ണക്കപ്പലുകളുടെ ഗതാഗതം വര്‍ധിക്കുമെന്നും അമേരിക്ക അറിയിച്ചു. ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരായ യുഎസ് ഉപരോധവും തുടരുകയാണ്. ഇറാന്റെ എണ്ണ കയറ്റുമതി പരിമിതപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു