യുഎഇ പ്രസിഡന്റിനൊപ്പം പതാക ഉയര്‍ത്താന്‍ അപൂര്‍വ അവസരം ലഭിച്ചവരില്‍ മലയാളി ഉദ്യോഗസ്ഥയും

ടെഹ്റാന്: അമേരിക്ക തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ ഹോര്‍മുസ് കടലിടുക്ക് രണ്ടു ദിവസത്തിനുള്ളില്‍ തുറന്നുനല്‍കുന്നത് പരിഗണിക്കുമെന്ന് ഇറാന്. സമുദ്രപാതയിലെ സുരക്ഷ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. ഖത്തര്‍ മധ്യസ്ഥരുമായി ദോഹയില്‍ മൂന്ന് ദിവസത്തെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇറാനിയന്‍ പ്രതിനിധി സംഘം മടങ്ങിയത്.
നേരത്തെ ഈ പദ്ധതി നടപ്പിലാക്കാന്‍ ഒരാഴ്ചത്തെ സമയമാണ് ഇറാന് മുന്നോട്ടുവെച്ചിരുന്നതെങ്കില്, നിലവില്‍ അത് രണ്ടു ദിവസമായി ചുരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഘായി വ്യക്തമാക്കി. ചര്‍ച്ചകളോടുള്ള ഇറാന്റെ ആത്മാര്‍ത്ഥതയാണ് ഈ പുതിയ സമയക്രമം വ്യക്തമാക്കുന്നത്. അമേരിക്കയുമായുള്ള പ്രശ്നങ്ങളില്‍ മധ്യസ്ഥര്‍ വഴിയുള്ള സന്ദേശ കൈമാറ്റങ്ങള്‍ തുടരുന്നുണ്ട്. ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ അതിവേഗം പുനഃസ്ഥാപിക്കാനും ചര്‍ച്ച പുനരാരംഭിക്കാനും സാധിക്കുമെന്ന് ബഘായി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പ്രതിരോധത്തിനും നയതന്ത്ര ചര്‍ച്ചകള്‍ക്കും ഒരുപോലെ തയ്യാറാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി.