യെമനില്‍ കനത്ത പോരാട്ടം; ഹൂതികള്‍ക്കെതിരെ സൗദി പിന്തുണയുള്ള സേനയുടെ തിരിച്ചടി

ദുബൈ: പ്രവാസി മണ്ണില്‍ സ്നേഹത്തിന്റെയും ആത്മീയതയുടെയും സന്ദേശമുയര്‍ത്തി നബിദിനാഘോഷം സംഘടിപ്പിച്ചു. ‘ഇശ്ഖേ മദീന’ എന്ന പേരില്‍ ദുബൈ ഫോക്ലോര് തിയേറ്ററിന്റെ ആഭിമുഖ്യത്തില്‍ മൂപ്പന്‍സ് മാളും, ഇവന്റ്സ് പ്ലാനറ്റും സംയുക്തമായാണ് പരിപാടി ഒരുക്കിയത്. വന്‍ ജനപങ്കാളിത്തത്തോടെ നടന്ന പരിപാടിയില്‍ കുട്ടികളുടെ ബാങ്ക് വിളി, ഖുര്‍ആന്‍ പാരായണം, മദ്ഹ് ഗാനം, ക്വിസ് മത്സരം എന്നിവയുണ്ടായിരുന്നു. കുട്ടികള്‍ക്കുള്ള മധുരപലഹാര വിതരണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. പ്രശസ്ത മതപണ്ഡിതന് സിന്‍സാറുല്‍ ഹഖ് ഹുദവി നബിദിന സന്ദേശം നല്കി. വൈകുന്നേരം നടന്ന നബിദിന റാലിയില്‍ കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ അണിനിരന്നു. തുടര്‍ന്ന് മദ്ഹ് ഗാനഖവാലി സദസ്സില്‍ ആസിഫ് കാപ്പാട്, അഫ്സല് കാപ്പാട്, ഫാരിഷാ ഹുസൈന്, നസീര്‍ കൊല്ലം, മുഹൈസിന എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങള്‍ സദസ്സിനെ ആത്മീയ സംഗീതത്തിന്റെ നിറവിലാഴ്ത്തി.
സലീം മൂപ്പന്‍സ്, അബ്ദുസ്സലാം, അഷ്റഫ് എന്നിവരുടെ നേതൃത്വത്തില്‍ സംഘാടക സമിതി പ്രവര്‍ത്തിച്ചു. ഷഹാല്‍ ഹസ്സന്, മുആദ് കോട്ടക്കല്‍, അബ്ദുള്ള കമാല്‍ പാലം, ഷംനാദ് മുഹമ്മദ്, സുല്‍ഫിക്കര്‍, നവാസ്, ഷാഫി ചെര്‍ക്കള, സലീം മദീന, നസീം, ഷാഫി അജ്മാന്, മുനീര്‍, നിയാസ്, നവാസ് കടവനാട്, ആമിയ, ജസ്സീ ഷംനാദ് എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കെഎംസിസി ദുബൈ വിങ്ങും ഗെയ്ത്തല് എമിറാത്തും വളണ്ടിയര്‍ സേവനം നല്കി. ഉച്ചയ്ക്ക് ഏകദേശം 1,200 പേര്‍ക്കും രാത്രിയില്‍ 1,400 പേര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. ആത്മീയതയും കലയും സാമൂഹിക സഹകരണവും ഒരുമിച്ചുചേര്‍ന്ന ‘ഇശ്ഖേ മദീന’ ദുബൈയിലെ നബിദിനാഘോഷങ്ങളില്‍ ശ്രദ്ധേയമായ സംഗമമായി.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു