…എന്ന് നിങ്ങളുടെ സഹോദരന് മുഹമ്മദ്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യക്തിപരമായ ഇ-മെയില്‍ സന്ദേശമയച്ച് ദുബൈ ഭരണാധികാരി

ടെല്‍ അവീവ്: ദുബൈയില്‍നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈദുബൈ വിമാനത്തിലെ കോപൈലറ്റിനെ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. FZ1073 വിമാനത്തില്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ കോപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയരുകയും ചെയ്തിരുന്നു. വിമാനത്തിലുണ്ടായിരുന്ന 170ലേറെ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെട്ട വലിയ ദുരന്തമാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ഇടപെടലിലൂടെ ഒഴിവായത്.
സംഭവത്തിന് പിന്നാലെ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി. അവിടെ സൗദി അധികൃതരുടെ കസ്റ്റഡിയിലായിരുന്ന കോപൈലറ്റിനെ വ്യാഴാഴ്ച യുഎഇയിലേക്ക് മാറ്റി. യുഎഇയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇസ്രയേല്‍ അന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോപൈലറ്റിനെ ചോദ്യം ചെയ്യുന്നത് ഏത് ഇസ്രയേല്‍ ഏജന്‍സിയോ അധികൃതരോ ആയിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതേക്കുറിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം ഉടന്‍ പ്രതികരിച്ചിട്ടില്ല.
സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടായിരുന്നോ, മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ, മറ്റാരുടെയെങ്കിലും നിര്‍ദേശപ്രകാരമാണോ നടന്നത് തുടങ്ങിയ കാര്യങ്ങളാണ് യുഎഇ അന്വേഷണം പരിശോധിക്കുന്നത്.
ഫ്ലൈദുബൈ സി.ഇ.ഒ ഗൈത്ത് അല്‍ ഗൈത്ത് വെള്ളിയാഴ്ച സംഭവത്തില്‍ പ്രതികരിച്ചു. കോക്പിറ്റിലുണ്ടായ സംഭവം ഔദ്യോഗിക അന്വേഷണത്തിന് വിധേയമാണെന്നും വസ്തുതകള്‍ പുറത്തുവരുന്നതുവരെ അന്വേഷണപ്രക്രിയ അനുവദിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കോപൈലറ്റിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒമാന്‍ സ്വദേശിയാണെന്ന വിവരം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഒമാന്‍ അധികൃതര്‍ സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.