ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യവുമായി നന്മ മേപ്പയൂര്‍

ഷാര്‍ജ: കേരള എക്സ്പാട്രിയേറ്റ് ഫുട്ബോള്‍ അസോസിയേഷന്റെ (കെഫ) 2026-27 വര്‍ഷത്തേക്കുള്ള ഭരണസമിതി നിലവില്‍ വന്നു. റാഷിദിയ പേസ് സ്കൂളില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റായി ജാഫര്‍ ഒരവങ്ങര, ജനറല്‍ സെക്രട്ടറിയായി നൗഷാദ് അല്‍ ഐന്‍, ട്രഷററായി ബൈജു ജാഫര്‍ എന്നിവരെ തെരഞ്ഞെടുത്തു. ആദം അലി, റഫീഖ് തിരൂര്‍ക്കാട് (വൈസ് പ്രസി.), റിയാസ് ഷാന്‍, സിറാജ് വയനാട് (സെക്ര.). ടെക്നിക്കല്‍ ഡയറക്ടറായി സമ്പത് കണ്ണൂര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായി മനാഫ് കുന്നില്‍, റഫീഖ് ആര്.കെ., നാദിഷ്, മുസമ്മില്‍, ബാസിത്, റാസിക്, ഷരീഫ്, സൈദലവി, ജഹ്ഫര്‍ മാന്നിങ്ങല്, ലൈജു, ശരത്, ഫൈറൂസ് എന്നിവരും ചുമതലയേറ്റു.
കെഫയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷപരിപാടികളോടെ പുതിയ സീസണ് സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


