സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വൈറ്റ്ഹൗസ് വിലക്ക്; ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ മാധ്യമങ്ങള്‍

ദുബൈ: ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. എമ്മാടി വിഷ്ണു വര്ധന് റെഡ്ഡിയെ ദുബൈ കെഎംസിസി പ്രതിനിധികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സന്ദര്‍ശിച്ചു. ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.എ. സലാം, സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ അരിമല എന്നിവരാണ് കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്. പുതിയ ചുമതല ഏറ്റെടുത്ത കോണ്‍സല്‍ ജനറലിന് കെഎംസിസിയുടെ ആശംസകള്‍ അറിയിച്ച പ്രതിനിധികള്‍, ദുബൈയിലെയും യു.എ.ഇയിലെയും ഇന്ത്യന്‍ പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളും പ്രശ്നങ്ങളും അദ്ദേഹവുമായി പങ്കുവെച്ചു. പ്രത്യേകിച്ച് ദുബൈ കെഎംസിസിയുടെ രൂപീകരണം മുതല്‍ ഇന്നുവരെയുള്ള വളര്‍ച്ച, അംഗത്വ സംവിധാനം, സന്നദ്ധ പ്രവര്‍ത്തക ശൃംഖല, ജീവകാരുണ്യസാമൂഹിക സേവനങ്ങള്‍, നിയമസഹായം, ആരോഗ്യവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, അടിയന്തര സാഹചര്യങ്ങളിലെ ഇടപെടലുകള്‍ തുടങ്ങിയവ വിശദമായി പരിചയപ്പെടുത്തി.
പ്രവാസികള്‍ക്കുള്ള പാസ്പോര്‍ട്ട് സേവനവുമായി ബന്ധപ്പെട്ട വിഷയവും കൂടിക്കാഴ്ചയില്‍ പ്രത്യേകം ചര്‍ച്ചയായി. മുന്‍കാലങ്ങളില്‍ ദുബൈ കെഎംസിസി ഓഫീസ് മുഖേന പ്രവാസികള്‍ക്ക് ലഭ്യമാക്കിയിരുന്ന പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങളും അതിലൂടെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ലഭിച്ച സൗകര്യങ്ങളും പ്രതിനിധികള്‍ കോണ്‍സല്‍ ജനറലിന് വിശദീകരിച്ചു. ദുബൈയിലും യുഎഇയിലെ വിവിധ എമിറേറ്റുകളിലും കെഎംസിസി നടത്തിവരുന്ന വിപുലമായ പ്രവര്‍ത്തനങ്ങളെ ഏറെ താല്പര്യത്തോടെയാണ് കോണ്‍സല്‍ ജനറല്‍ കേട്ടത്. ഇന്ത്യന്‍ കോണ്‍സുലേറ്റും പ്രവാസി സംഘടനകളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനായി കൂട്ടായ പ്രവര്‍ത്തനം തുടരുന്നതിനുമുള്ള ആവശ്യകതയും കൂടിക്കാഴ്ചയില്‍ പ്രത്യേകം ചര്‍ച്ചയായി.