യെമനില്‍ കനത്ത പോരാട്ടം; ഹൂതികള്‍ക്കെതിരെ സൗദി പിന്തുണയുള്ള സേനയുടെ തിരിച്ചടി

ദുബൈ: ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘ഗ്രാന്‍ഡ് മീലാദ് കോണ്‍ഫറന്‍സ്’ വന്‍ ജനപങ്കാളിത്തത്തോടെ സമാപിച്ചു. അബൂഹയിലെ അമാന സ്പോര്‍ട്സ് ബേ ഓഡിറ്റോറിയത്തില്‍ നടന്ന മീലാദ് സമ്മേളനം പ്രവാസലോകത്തെ നബിദിനാഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ അനുഭവം പകര്‍ന്നു. മതസാമൂഹിക രംഗങ്ങളിലെ പ്രമുഖരും കെഎംസിസി നേതാക്കളും നൂറുകണക്കിന് കുടുംബങ്ങളും പങ്കെടുത്തു. കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് സൈനുദ്ദീന്‍ ചേലേരിയുടെ അധ്യക്ഷതയില്‍ യുവ പണ്ഡിതന് അബ്ദുള്‍ ബാരി ഹുദവി ഉദ്ഘാടനം ചെയ്തു.
ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇസ്മായില്‍ ഏറാമല മുഖ്യ പ്രഭാഷണം നടത്തി. മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബുര്‍ദ പാരായണ മത്സരത്തില്‍ ഷാനിദ് കുപ്പം & ടീം ഒന്നാം സ്ഥാനവും ഫര്സീന് ഇരിക്കൂര്‍ & ടീം രണ്ടാം സ്ഥാനവും അബ്ദുള്‍ ഫൈസല്‍ നെല്ലിക്കട്ട & ടീം കാസര്‍കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ഉപഹാരവും ക്യാഷ് അവാര്‍ഡും സൈനുദ്ദീന്‍ ചേലേരി, റയീസ് തലശ്ശേരി, ഒ മൊയ്ദു എന്നിവര്‍ വിതരണം ചെയ്തു. ദുബൈ കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി അഫ്സല് മെട്ടമ്മല്‍, പി.കെ ഇസ്മായില്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുള്‍ ഖാദര്‍ അരിപ്പാമ്പ്ര, ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി റഹ്ദാദ് മൂഴിക്കര, മൊയ്നുദ്ദീന്, റഫീല്‍ അഴീക്കോട്, ബഷീര്‍ കാവുംപടി പ്രസംഗിച്ചു.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു