പ്രായമാകുന്നതിനെക്കുറിച്ചും മസ്തിഷ്ക രോഗങ്ങളെക്കുറിച്ചും ബഹിരാകാശ പഠനത്തിന് സൗദി

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേര്ക്ക് ശനിയാഴ്ചയുണ്ടായ ഹൂതി വിമതരുടെ ആക്രമണത്തില് പരിക്കേറ്റ ഇന്ത്യക്കാരില് പാലക്കാട് കാവശ്ശേരി സ്വദേശിയും. പത്തനാപുരം പൊരിയങ്കുളം അഹമ്മദ്കുട്ടിയുടെയും ബദറുന്നീസയുടെയും മകന് മുഹമ്മദ് റബ്ബാനിക്കാണ് (30) പരിക്കേറ്റത്. ആക്രണത്തില് ഹൈദരാബാദ് സ്വദേശി കൊല്ലപ്പെടുകയും പതിമൂന്നോളം ഇന്ത്യക്കാര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.
50 ശതമാനം പൊള്ളലേറ്റ റബ്ബാനി റിയാദ് കിങ് സുമൈസി കിങ് സഊദ് മെഡിക്കല് സിറ്റിയില് ചികിത്സയിലാണെന്നാണ് ഇന്ത്യന് എംബസിയില്നിന്ന് ബന്ധുക്കള്ക്ക് ലഭിച്ച വിവരമെന്ന് ആലത്തൂര് പോലീസ് പറഞ്ഞു. മൂന്ന് ശസ്ത്രക്രിയകള് നടത്തിയെന്നും 50 ശതമാനം പൊള്ളലേറ്റു എന്നുമാണ് വിവരം ലഭിച്ചത്.
മുഹമ്മദ് റബ്ബാനി റിയാദ് എയര്പോര്ട്ടില് മൂന്ന് വര്ഷമായി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഒരു വര്ഷം മുമ്പ് നാട്ടില് വന്ന് പോയതാണ്. ഒക്ടോബര് 23 ന് നാട്ടിലേക്ക് വരാന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.