ഇറാന് ആക്രമണത്തില് കപ്പല് മുങ്ങി; കടലില് ഒഴുകിയ സാധനങ്ങള് പിടിച്ചെടുക്കാന് വന് തിരക്ക്

ന്യൂഡല്ഹി: ജര്മ്മനിയിലെ ഫ്രാങ്ക്ഫര്ട്ടില് നിന്ന് ഡല്ഹിയിലേക്ക് വരികയായിരുന്ന എയര് ഇന്ത്യ വിമാനത്തിന് നേരെ സുരക്ഷാ ഭീഷണി. മുംബൈ ഫ്ളൈറ്റ് ഇന്ഫര്മേഷന് റീജിയന് മുകളിലൂടെ പറക്കുമ്പോള് വിമാനത്തിലെ പൈലറ്റ് ‘സ്ക്വാക്ക് കോഡ് 7500’ അയക്കുകയായിരുന്നു. ബോംബ് ഭീഷണിയോ തട്ടിക്കൊണ്ടുപോകാന് ശ്രമമോ ഉണ്ടാകുമ്പോഴാണ് ഈ അടിയന്തര സന്ദേശം അയയ്ക്കുന്നത്. തുടര്ന്ന് വിമാനം രാജസ്ഥാനിലെ ജയ്പൂര് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അടിയന്തിരമായി തിരിച്ചുവിട്ടു.
എയര് ഇന്ത്യയുടെ എഐ 2030 നമ്പര് ബോയിങ് 787-9 വിമാനമാണ് സുരക്ഷാ ഭീഷണിയെ തുടര്ന്ന് ജയ്പൂരില് ഇറക്കിയത്. വിമാനം ഉടനടി റണ്വേയില് നിന്ന് മാറ്റി നിര്ത്തി സുരക്ഷാ പരിശോധനകള് ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന് വിമാനത്താവള അധികൃതര് പോലീസിലും സുരക്ഷാ ഏജന്സികളിലും വിവരമറിയിച്ചു. പോലീസും സിഐഎസ്എഫ് ഉള്പ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങളും വിമാനത്തില് വിശദമായ പരിശോധന നടത്തിവരികയാണ്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ കൃത്യമായ വിവരങ്ങള് ലഭ്യമായിട്ടില്ല. സംഭവത്തില് കൂടുതല് അന്വേഷണം പുരോഗമിക്കുകയാണ്.