ശൈഖ് അഹമ്മദിന്റെ വിയോഗം: ലോകനേതാക്കളുടെ അനുശോചനം

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്ന് പ്രതിപക്ഷം ഇരുസഭകളിലും ആവശ്യപ്പെട്ടു. പ്രതിപക്ഷ ആവശ്യത്തോട് സ്പീക്കറും മന്ത്രിമാരും മുഖംതിരിഞ്ഞു നിന്നതോടെ സഭ പ്രക്ഷുബ്ദത്തിലായി. ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും രാജിയില്ലാതെ ചര്‍ച്ചക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഉച്ചവരെ പിരിഞ്ഞു. ഉച്ചക്ക് ശേഷവും പ്രതിപക്ഷം ഇതേ ആവശ്യം ഉന്നയിക്കാനാണ് സാധ്യത. അതേസമയം പ്രധാനമന്ത്രി സഭയില്‍ ഇതേക്കുറിച്ച് മിണ്ടിയില്ല. പ്രധാനമന്ത്രി മോദിക്ക് ലോക്സഭയില്‍ സംസാരിക്കാന്‍ ഭയമാണെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ പ്രധാനമന്ത്രി കൂട്ടുനില്‍ക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കുകയാണെന്നും രാഹുല്‍ എക്സില്‍ പറഞ്ഞു.



