യുഎഇ പ്രസിഡന്റിനൊപ്പം പതാക ഉയര്‍ത്താന്‍ അപൂര്‍വ അവസരം ലഭിച്ചവരില്‍ മലയാളി ഉദ്യോഗസ്ഥയും

അബുദാബി: യുഎഇയിലെ ഉപഭോക്താക്കള്‍ക്കായി കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. 100 ദശലക്ഷം ദിര്‍ഹത്തിന്റെ പ്രമോഷനുകളും വിലക്കുറവുകളും സമ്മാനപദ്ധതികളുമായി ലുലു ഗ്രൂപ്പിന്റെ മെഗാ ഷോപ്പിങ് മേളയ്ക്ക് തുടക്കമായി. ‘ഫെസ്റ്റിവല്‍ ഓഫ് പ്രമോഷന്‍സ്’ എന്ന പേരില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി രാജ്യത്തെ ലുലു സ്റ്റോറുകളിലാണ് വിപുലമായ ഓഫറുകള്‍ ഒരുക്കുന്നത്. യുഎഇയിലെ വര്‍ഷാന്ത്യ ഷോപ്പിങ്, വിനോദസഞ്ചാര സീസണിന് മുന്നോടിയായാണ് ലുലു ഗ്രൂപ്പ് വന്‍ പ്രമോഷന് ക്യാമ്പയിന് പ്രഖ്യാപിച്ചത്. ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം ആരംഭിച്ചതും ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ അടുത്തെത്തുന്നതും യുഎഇയുടെ 55ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളും കണക്കിലെടുത്താണ് വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.
അബുദാബിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലീം എം.എ. പ്രമോഷന് പദ്ധതികള്‍ പ്രഖ്യാപിച്ചു. യുഎഇ നേതൃത്വത്തിന്റെ സാമ്പത്തിക, വിനോദസഞ്ചാര മേഖലകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ വിപണിയില്‍ പുതിയ ഉണര്‍വ് സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളും പരിപാടികളും ഷോപ്പിങ് ഫെസ്റ്റിവലുകളും സജീവമാകുന്നതോടെ വര്‍ഷാന്ത്യ ഷോപ്പിങ് സീസണ് മികച്ചതാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം യുഎഇയിലെ റീട്ടെയില്‍ മേഖലയിലെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി പ്രമോഷന് പരിപാടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പി ആന്‍ഡ് ജിയുമായി സഹകരിച്ചുള്ള ‘10,000 ട്രോളീസ് വീ പേ ബാക്ക്’ ഉപഭോക്തൃ സമ്മാനപദ്ധതി, പക്ക് അവതരിപ്പിക്കുന്നതും ഫെയറി പിന്തുണയ്ക്കുന്നതുമായ ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍, ‘ലുലു വാലി ദീപാവലി’ ആഘോഷങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ ആഴ്ച ലുലു ഫാഷന്‍ സ്റ്റോറിലും REOയിലും വിന്റര്‍ ഫാഷന്‍ കളക്ഷനുകള്‍ അവതരിപ്പിക്കുന്നതോടെ അടുത്ത ഘട്ടം ആരംഭിക്കും. നവംബര്‍ 19 മുതല്‍ ഹുവാവേയുടെ പിന്തുണയോടെ ‘സൂപ്പര്‍ ഫ്രൈഡേ’ ഓഫറുകള്‍ ആരംഭിക്കും. ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ഗ്രോസറി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ വന്‍ വിലക്കുറവുണ്ടാകും.
ഈദ് അല്‍ ഇത്തിഹാദ് ഓഫറുകളും
നവംബര്‍ 25ന് ബ്യൂട്ടി ആന്‍ഡ് വെല്‍നസ് പ്രമോഷനും നവംബര്‍ 28 മുതല്‍ ഈദ് അല്‍ ഇത്തിഹാദ് പ്രത്യേക ഓഫറുകളും ആരംഭിക്കും. യുഎഇയില്‍ കൃഷി ചെയ്തതും ഉല്‍പ്പാദിപ്പിച്ചതും നിര്‍മ്മിച്ചതുമായ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലുലുവിന്റെ ‘അവ്വല്‍ എമറാത്ത്’ പദ്ധതിക്കും ഈദ് ഓഫറുകളില്‍ പ്രത്യേക പ്രാധാന്യം നല്‍കും. ഡിസംബര്‍ ആദ്യവാരം ‘ഫെസ്റ്റിവല്‍ ഓഫ് ഡീല്‍സ്’ ആരംഭിക്കും. ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണിനോടനുബന്ധിച്ചായിരിക്കും ഇത്. ക്രിസ്മസ്, പുതുവത്സര ഓഫറുകള്‍ക്കൊപ്പം ഡിസംബര്‍ അവസാനവാരം പ്രത്യേക അര്‍ധരാത്രി വില്‍പ്പനയും ഒരുക്കും.
പ്രമുഖ ഷോപ്പിങ് പരിപാടികളും ആഘോഷങ്ങളും ഉപഭോക്തൃ സമ്മാനപദ്ധതികളും ഒരൊറ്റ പ്രചാരണത്തിന് കീഴില്‍ കൊണ്ടുവന്നിരിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വി. നന്ദകുമാര്‍ പറഞ്ഞു. മിക്കവാറും എല്ലാ ആഴ്ചകളിലും പുതിയ ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. വാര്‍ത്താസമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍മാരായ കെ.പി തമ്പാന്, സൈഫി റുപാവാല, അജയ് നായര്‍, ഓപ്പറേഷന്‍സ് മാനേജര്‍മാരായ ഡേവിഡ് ബൂം, മാര്ട്ടിന് വില്യം എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.