സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വൈറ്റ്ഹൗസ് വിലക്ക്; ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ മാധ്യമങ്ങള്‍

അബുദാബി: യുഎഇയുടെ നിക്ഷേപപദ്ധതികള്‍ക്കും വ്യാപാര വിപുലീകരണത്തിനും വേഗതപകരുന്ന യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗണ്‍സിലിന് പുതിയ നേതൃത്വം. യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയാണ് പുതിയ അംഗങ്ങളെ നിയമിച്ചത്. യുഎഇ വിദേശ വ്യാപാര മന്ത്രി ചെയര്‍മാനായ കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായി അബ്ദുള്ള അഹമ്മദ് അല്‍ സുവൈദിയെയും വൈസ് ചെയര്‍മാനായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയെയും നിയമിച്ചു. മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി ഡെപ്യൂട്ടി ഗ്രൂപ്പ് സി.ഇ.ഒ. ഹുമൈദ് അല്‍ ഷിമരിയെയും വൈസ് ചെയര്‍മാനായി നിയമിച്ചിട്ടുണ്ട്. യുഎഇയെ ആഗോളഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നേതൃത്വം കരുത്തേകുമെന്നും, വലിയ നിക്ഷേപങ്ങളും വ്യാപാര മുന്നേറ്റങ്ങള്‍ക്കുമായി മികച്ച പദ്ധതികള്‍ കൗണ്‍സിലിന് നടപ്പാക്കാനാകുമെന്നും വിദേശവ്യാപാര മന്ത്രിയും കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി വ്യക്തമാക്കി. പൊതുസ്വകാര്യ മേഖല പങ്കാളിത്വത്തോടെയുള്ള വിപുലമായ നിക്ഷേപപദ്ധതികള്‍ പ്രത്സാഹനം നല്‍കുന്നതിനും യാഥാര്‍ത്ഥ്യമാക്കുന്നതിനുമായി 2009ലാണ് യുഎഇ അന്താരാഷ്ട്ര നിക്ഷേപ കൗണ്‍സില്‍ സ്ഥാപിച്ചത്. യുഎഇയിലെ പ്രാദേശിക കമ്പനികള്‍ക്കും, നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്കും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച നിക്ഷേപങ്ങളിലൂടെയും യുഎഇയുടെ സമഗ്ര സാമ്പത്തിക മുന്നേറ്റത്തിനായാണ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.