
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
മലപ്പുറം : ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ ആദ്യജയമെന്ന ആഗ്രഹവുമായി മലപ്പുറം എഫ്.സി. ബുധനാഴ്ച സൂപ്പർ ലീഗ് കേരളയിൽ പന്തുതട്ടും. മലപ്പുറത്തെ മികച്ച ഗോൾ ശരാശരിയിൽ തോൽപ്പിച്ച് ഒന്നാമതാകുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന കണ്ണൂർ വാറിയേഴ്സാണ് എതിരാളികൾ. വൈകീട്ട് 7.30-ന് പയ്യനാട് സ്റ്റേഡിയത്തിലാണ് കളി.
പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്താണ് കണ്ണൂർ. മലപ്പുറം നാലാംസ്ഥാനത്തും. റൗണ്ട് മൂന്ന് പൂർത്തിയായപ്പോൾ ഒരു ജയവും രണ്ടു സമനിലയുമാണ് കണ്ണൂരിനുള്ളത്. ഉദ്ഘാടനമത്സരത്തിൽ ജയിച്ച മലപ്പുറത്തിനു പിന്നീട് നടന്ന കളികളിൽ ജയം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു തോൽവിയും സമനിലയുമായിരുന്നു ഫലം.പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്താണ് കണ്ണൂർ. മലപ്പുറം നാലാംസ്ഥാനത്തും. റൗണ്ട് മൂന്ന് പൂർത്തിയായപ്പോൾ ഒരു ജയവും രണ്ടു സമനിലയുമാണ് കണ്ണൂരിനുള്ളത്. ഉദ്ഘാടനമത്സരത്തിൽ ജയിച്ച മലപ്പുറത്തിനു പിന്നീട് നടന്ന കളികളിൽ ജയം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു തോൽവിയും സമനിലയുമായിരുന്നു ഫലം.
ഗോളടിക്കാൻ മറക്കല്ലേ
റൗണ്ട് രണ്ടിൽ നടന്ന കാലിക്കറ്റ് എഫ്.സി.യുമായുള്ള കളിയിൽ എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് മലപ്പുറം തോറ്റത്. റൗണ്ട് മൂന്നിൽ തൃശ്ശൂർ മാജിക് എഫ്.സി.യുമായി ഗോൾരഹിത സമനില. ഇതാണ് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ രണ്ടു ഹോം മാച്ചുകളിലും മലപ്പുറത്തിനുണ്ടായ ഫലം. സ്വന്തം കാണികൾക്കു മുൻപിൽ ജയിക്കാനോ ഗോളടിക്കാനോ ഇതുവരെ എം.എഫ്.സി.ക്കു കഴിഞ്ഞിട്ടില്ല.
ഫിനിഷിങ് പോരായ്മകളാണ് ടീമിന്റെ പ്രശ്നം. സെറ്റ് പീസുകൾ മുതലാക്കാനും സാധിക്കുന്നില്ല. തൃശ്ശൂരുമായുള്ള കളിയിൽ അവസാന നിമിഷങ്ങളിൽ ലഭിച്ച അഞ്ചു കോർണറുകളിൽ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ കഴിയാഞ്ഞത് കോച്ചിന്റെ ഉറക്കം കളഞ്ഞിട്ടുണ്ടാകും.
ഇതിനു പരിഹാരമായി ആദ്യ ഇലവനിൽ ഐ-ലീഗ് സൂപ്പർ താരം അലക്സ് സാഞ്ചസ്, ഉറുഗ്വേക്കാരൻ പെഡ്രോ മൻസി എന്നിവരെ മുന്നേറ്റനിരയിൽ ഇറക്കാനാകും കോച്ച് ജോൺ ഗ്രിഗറി തീരുമാനിക്കുക. സ്പാനിഷ് താരങ്ങളായ റൂബൻ, ജോസബ എന്നിവർക്കൊപ്പം കഴിഞ്ഞമത്സരത്തിൽ കളിച്ച ബുജൈറും ഫസലുവും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. ഫിനിഷിങ് കുറവുകൾ പരിഹരിച്ച് ആരാധകർ മോഹിച്ച വിജയം സമ്മാനിക്കാനാണ് ടീം ഒരുങ്ങുന്നതെന്ന് നായകൻ അനസ് എടത്തൊടിക പറഞ്ഞു.