യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

കൊച്ചി: സൈബര്‍ ലോകത്ത് ഒളിഞ്ഞിരുന്ന് യുദ്ധം ചെയ്യുന്ന ഒരുപാട് ആളുകളുണ്ടെന്ന് നടന് മമ്മൂട്ടി. കേരള പോലീസിന്റെ സൈബര്‍ സുരക്ഷ പദ്ധതിയായ ക്ലിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ ലോകത്ത് ഒളിയമ്പുകളെയ്യുന്നവരുണ്ട്. മുഖമില്ലാത്തവരുണ്ട്. മുഖമുള്ളവരുണ്ട്. കാണുന്ന ആളുണ്ട്. കാണാത്ത ആള്‍ക്കാരുണ്ട് എന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിക്കെതിരെ ഇടത് സൈബര്‍ പ്രവര്‍ത്തകര്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. 2027-ഓടെ കേരളത്തെ സൈബര്‍ ആക്രമണങ്ങളെ പൂര്‍ണ്ണമായും അതിജീവിക്കാന്‍ പ്രാപ്തമായ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സംശയം തോന്നുന്ന സമയത്ത് ബന്ധപ്പെട്ട സൈബര്‍ സെല്ലില്‍ വളരെ എളുപ്പം ബന്ധപ്പെടാന്‍ സാധിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെ ഈ ക്രൈമുകളെ നേരിടാനും അതിനെ അമര്‍ച്ച ചെയ്യാനും സാധിക്കുമെന്നാണ് നമ്മുടെ ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി ക്യാപ്റ്റനായിട്ട് എന്നെ തിരഞ്ഞെടുത്തെന്നേയുള്ളു. എന്നെക്കൊണ്ട് ഇതെല്ലാം ചെയ്യാന്‍ പറ്റില്ല. പുതിയ തലമുറയിലെ ആളുകള്‍ ഓരോരുത്തരും ഇതിന്റെ ക്യാപ്റ്റനായിട്ട് വരണമെന്നാണ് അഭിപ്രായം.
ആറ്റം ബോംബ് കണ്ടെത്തിയ ആള് പിന്നീട് അതോര്‍ത്ത് ദുഃഖിച്ചിട്ടുണ്ട്. ആണവോര്‍ജം ശരിക്കും തെറ്റിനും ഉപയോഗിക്കാം. അതുപോലെയാണ് ഇന്റര്‍നെറ്റും. നമുക്ക് നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാം അല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയും ഉപയോഗിക്കാം. ഉപയോഗിക്കുന്നവരുടെ മനസുപോലെ ഇരിക്കും ഉപയോഗം. മനുഷ്യ മനസില്‍ ചെകുത്താനും ദൈവവും ഉണ്ടെന്നാണ് പറയപ്പെടുന്നത്. ചെകുത്താന് ഉപയോഗിക്കുന്ന ഇന്റര്‍നെറ്റാണ് നമുക്ക് ദ്രോഹകരമാകുന്നത്. ദൈവം ഉപയോഗിക്കുന്ന ഇന്റര്നെറ്റുകള് നമുക്ക് പ്രയോജനകരമാകുകയും ചെയ്യും എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.