ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ഭവന്റെ മകര്‍ ദ്വാറിന് മുന്നില്‍ കറുത്ത വസ്ത്രം ധരിച്ച് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചു. നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എം.പിമാര്‍ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി മാരായ എം.പി അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, നവാസ് കനി, അഡ്വ. ഹാരിസ് ബീരാന് എന്നിവരുള്‍പ്പെടെ നിരവധി പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.



