യുഎഇ പ്രസിഡന്റിനൊപ്പം പതാക ഉയര്‍ത്താന്‍ അപൂര്‍വ അവസരം ലഭിച്ചവരില്‍ മലയാളി ഉദ്യോഗസ്ഥയും

ബെയ്ജിങ്: സാമ്പത്തിക-ധനകാര്യ ബന്ധങ്ങളില്‍ ചരിത്രപരമായ മുന്നേറ്റം കുറിച്ച് ഒമാനും ചൈനയും നിര്‍ണായക കരാറുകളില്‍ ഒപ്പുവെച്ചു. ബെയ്ജിങ്ങില്‍ നടന്ന ചടങ്ങില്‍ കറന്‍സി സ്വാപ്പ് കരാര്‍, 23 നിക്ഷേപ-തന്ത്രപരമായ പങ്കാളിത്ത കരാറുകള്‍, കൂടാതെ 14 സഹകരണ രേഖകള്‍ എന്നിവയ്ക്കാണ് ഇരുരാജ്യങ്ങളും അന്തിമ രൂപം നല്‍കിയത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് സുപ്രധാന ഒപ്പുവെക്കല്‍ ചടങ്ങുകള്‍ നടന്നത്.
ഹരിത നിക്ഷേപം, എഐ, ബഹിരാകാശ സാങ്കേതികവിദ്യ, ഡിജിറ്റല്‍ കറന്‍സി, ഭക്ഷ്യ കയറ്റുമതി എന്നിങ്ങനെയുള്ള മേഖലകളിലെ സഹകരണത്തിനായുള്ള 14 ധാരണാപത്രങ്ങളിലുമാണ് ഒപ്പുവച്ചത്. ഒമാന്‍ സെന്‍ട്രല്‍ ബാങ്കും പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയും തമ്മിലാണ് കറന്‍സി സ്വാപ്പ് കരാര്‍.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഊര്‍ജം, ഉല്‍പ്പാദനം, വ്യാപാരം എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും ചര്‍ച്ച നടത്തി. സാങ്കേതികവിദ്യ, ഉല്‍പ്പാദനം, ഭക്ഷ്യസുരക്ഷ എന്നിവയും ചര്‍ച്ച ചെയ്തു. സാമ്പത്തിക മേഖലകളും തുറമുഖങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതും ബീജിങ്ങിലെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സുല്‍ത്താന്റെ ചൈനാ സന്ദര്‍ശനത്തിനിടെ ബീജിങ്ങിലെ ‘ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിളി’ല്‍ വെച്ചാണ് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നത്.