യുഎഇ പ്രസിഡന്റിനൊപ്പം പതാക ഉയര്‍ത്താന്‍ അപൂര്‍വ അവസരം ലഭിച്ചവരില്‍ മലയാളി ഉദ്യോഗസ്ഥയും

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും പ്രമുഖ മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി. ശ്രീനഗറില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവര്‍ വിവാഹ വിവരം പുറത്തുവിട്ടത്. വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ട് ‘ഒരു പുതിയ യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് ഒമര്‍ അബ്ദുല്ല കുറിച്ചു. 56 കാരനായ ഒമര്‍ അബ്ദുല്ലയുടേയും 49 കാരിയായ നിധിയുടേയും വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
പായല്‍ അബ്ദുല്ലയുമായുള്ള ഒമര്‍ അബ്ദുല്ലയുടെ മുന്‍ വിവാഹബന്ധം വര്‍ഷങ്ങളോളം നിയമപരമായ നടപടികള്‍ക്ക് ശേഷം കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി ഉഭയകക്ഷി സമ്മതത്തോടെ വേര്‍പെടുത്തിയിരുന്നു. അതിന് ശേഷമാണ് പുതിയ ബന്ധത്തിലേക്ക് ഒമര്‍ കടന്നത്.



