`ബിജെപി ഭരണം ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചു: പൂര്‍വസ്ഥിതിയിലാക്കാന്‍ കഠിനാധ്വാനം വേണ്ടി വരും’

അജ്മാന്: ലഹരിക്കെതിരെയുള്ള പോരാട്ടമായ ഓപറേഷന് തൂഫാന് പ്രവാസി സമൂഹം നല്കിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും തുടര്‍ന്നും സജീവ പങ്കാളിത്തമുണ്ടാവണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരിമരുന്ന് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനാല്‍ നാട്ടിലെ സ്കൂളുകളിലും കോളജ് കാമ്പസുകളിലും പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. പ്രവാസികള്‍ക്ക് യാതൊരു ഭയവും കൂടാതെ മക്കളെ പഠനാവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് അയക്കാമെന്നും മന്ത്രി വ്യക്തമാക്കി. അജ്മാനില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഓപറേഷന് തൂഫാന്റെ ഇതുവരെയുള്ള നടപടികളുടെ പുരോഗതിയും ഫലവും സര്‍ക്കാര്‍ വിശദമായി വിലയിരുത്തും. ലഹരിമരുന്ന് മാഫിയക്കെതിരെ കൈക്കൊണ്ട നടപടികളുടെ റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ഇത് സമൂഹത്തില്‍ വലിയ മാറ്റത്തിന് വഴിതെളിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ പ്രവാസികള്‍ സജീവമായി പങ്കാളികളാകണമെന്ന് ആഭ്യന്തരമന്ത്രി അഭ്യര്‍ഥിച്ചു. കേരളത്തിന്റെ വികസനത്തിലും വളര്‍ച്ചയിലും പ്രവാസികള്‍ വഹിച്ച പങ്ക് വലുതാണ്. നിലവില്‍ ഗള്‍ഫ് മേഖല നേരിടുന്ന വെല്ലുവിളികള്‍ താല്‍ക്കാലികം മാത്രമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് പ്രവാസി സമൂഹം ആവേശോജ്വല സ്വീകരണമാണ് നല്‍കിയത്.