സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

മലപ്പുറം കോട്ടപ്പടി പിഎംആര്‍ ആര്‍ക്കേഡ് ബില്‍ഡിംഗില്‍
മലപ്പുറം: വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലം തല ക്യാമ്പ് ഓഫീസ് തുറന്നു. മലപ്പുറം കോട്ടപ്പടി പിഎംആര്‍ ആര്‍ക്കേഡ് ബില്‍ഡിംഗിലെ ഓഫീസ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഈ ഓഫീസ് ജനകീയ നന്മക്കായി പ്രവര്‍ത്തിക്കുമെന്ന് തങ്ങള്‍ പറഞ്ഞു. എല്ലാ ജനകീയ ആവശ്യങ്ങള്‍ക്കും ഏത് സാധാരണക്കാരനും ആശ്രയമായി ഈ ഓഫീസ് മാറും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി, പി. ഉബൈദുള്ള, പി.സി വേലായുധന്‍ക്കുട്ടി, പി.എ സലാം, നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, എം.കെ മുഹ്സിന്, കെ. വി മുഹമ്മദലി, വി മുഹമ്മദ്ക്കുട്ടി, എഎം അബൂബക്കര്‍, കെവി ഇസ്ഹാഖ്, ഹാരിസ് ആമിയന്‍, എം പി മുഹമ്മദ്, അഡ്വ. എന്‍ കെ എ മജീദ്, എ.ജെ ആന്റണി, ബാവ വിസപ്പടി, ശാഫി കാടേങ്ങല്‍, ഉമര്‍ക്കുട്ടി മൊറയൂര്‍, ഫാരിസ് പൂക്കോട്ടൂര്‍, അഖില്‍ ആനക്കയം, അഡ്വ. ജസീല്‍ പറമ്പന്‍, ആഷിഖ് പൂക്കോട്ടൂര്‍, ഇര്‍ഷാദ് പാട്ടുപാറ, അഡ്വ. വി റിനിഷ, റജുല പെലത്തൊടി തുടങ്ങിയവര്‍ പങ്കെടുത്തു.