ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളെ ക്രൂരമായി വേട്ടയാടിയ ഡല്‍ഹി പോലീസിന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി. വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിരിക്കുകയാണ്. പൊലീസ് അതിക്രമം നടത്തിയ യുവാക്കളോട് നരേന്ദ്രമോദി മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയാണ് രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം നടത്തിയത്. പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ച് സമാധാനപരമായി പ്രതിഷേധിച്ച എന്റെ ഈ സഹോദരന് പെല്ലറ്റ് തോക്കിനാല്‍ പരിക്കേറ്റു. അദ്ദേഹത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്, കാഴ്ച നഷ്ടപ്പെട്ടു. ആയിരക്കണക്കിന് യുവാക്കള്‍ക്ക് നേരെ ലാത്തി ചാര്‍ജും ഉണ്ടായി. പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്,’ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നുകൊണ്ട് രാഹുല്‍ പറഞ്ഞു. വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം. ധര്‍മേന്ദ്രര്‍ പ്രധാന് രാജിവയ്ക്കണം. അതിക്രമം നടത്തിയവര്‍ക്ക് എതിരെ നടപടി എടുക്കണം. പൊലീസ് അതിക്രമം നേരിട്ട ഹരിയാന സ്വദേശിക്കൊപ്പമാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ക്രിമിനല്‍ മന്ത്രിയാണെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകരുന്നതിന്റെ പ്രതീകമാണ് ധര്‍മേന്ദ്ര പ്രധാന്. ആയിരക്കണക്കിന് ആളുകളെ തെരുവിലിറക്കിയത് അദ്ദേഹമാണെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.