പാറ്റകള്‍ക്ക് മുന്നില്‍ പൂര്‍ണമായും വഴങ്ങി മോദി; എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു

ജിദ്ദ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖ ഇസ്ലമിക പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ വേര്‍പാടില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഗാഢമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഒരു പുരുഷായുസ്സ് മുഴുവന്‍ സമഗ്രമായ അറിവും ബഹുഭാഷാ പണ്ഡിത്യവും കൊണ്ട് സമൂഹത്തിന് വെളിച്ചം പകര്‍ന്നു നല്കിയ യുഗപ്രഭാവനായ പണ്ഡിതശ്രേഷ്ഠനായിരുന്നു ആലിക്കുട്ടി മുസ്ലിയാരെന്ന് അദ്ദേഹം അനുസ്മരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍, മുന്‍ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന്, മുന്‍ സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്മാന്, കാസര്‍കോട് ഖാസി എന്നീ നിലകളിലും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, നവോത്ഥാന മണ്ഡലങ്ങളിലുമെല്ലാം ഒരു പുരുഷായുസ്സ് മുഴുവന്‍ വെള്ളിനക്ഷത്രം പോലെ ജ്വലിച്ച് സമൂഹത്തിന് വിലപ്പെട്ട നേതൃത്വം നല്കിയ ബഹുമാനപ്പെട്ട പ്രഫ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണ്. അറബി, ഇംഗ്ലീഷ്, ഉറുദു, മലയാളം തുടങ്ങി വിവിധ ഭാഷകളിലുള്ള അഗാധമായ പണ്ഡിത്യവും അന്താരാഷ്ട്ര തലത്തിലുള്ള ഇസ്ലാമിക വിജ്ഞാന സഭകളില്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത മികവും അദ്ദേഹത്തെ വേറിട്ടു നിര്‍ത്തി. ആഗോളതലത്തില്‍ മുസ്ലിം ലോകത്തിന്റെ ശ്രദ്ധേയനായ പ്രതിനിധിയായിരിക്കുമ്പോള്‍ തന്നെ തികഞ്ഞ ലാളിത്യവും വിനയവും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ദീര്‍ഘകാലം സമസ്തയുടെ അമരത്തിരുന്ന് മതഭൗതിക വിദ്യാഭ്യാസ സമന്വയത്തിനും സമുദായത്തിന്റെ ഐക്യത്തിനും നവോത്ഥാനത്തിനും അദ്ദേഹം നല്കിയ സംഭാവനകള്‍ ചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടും. മികച്ച സംഘാടകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഉസ്താദിന്റെ വേര്‍പാടിലൂടെ കേരളീയ സമൂഹത്തിന് പൊതുവെയും ഇസ്ലാമിക ലോകത്തിന് പ്രത്യേകിച്ചും വലിയൊരു വഴികാട്ടിയെയാണ് നഷ്ടമായിരിക്കുന്നതെന്നും മൗലവി അനുസ്മരിച്ചു.
യുഎഇ പ്രസിഡന്റ്സ് കപ്പ് അറേബ്യന്‍ കുതിരപ്പോരാട്ടം നെതര്‍ലന്‍ഡ്സില്‍
ഷാര്‍ജയിലെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ; അല്‍ദൈദില്‍ വെള്ളപ്പാച്ചില്‍