ദുബൈയില്‍ ഷെയര്‍ഡ് താമസത്തിന് അനുമതിയുള്ള മേഖലകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ദീര്‍ഘ നേരത്തെ സംഘര്‍ഷത്തിനും അനിശ്ചിതത്വത്തിനും ശേഷം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവരെ പോലീസ് വിട്ടയച്ചു. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത എത്തിച്ച ബാരക്കമ്പ പോലീസ് സ്റ്റേഷന് മുന്നില്‍ വന്‍ സംഘര്‍ഷം ഉടലെടുത്തു. മുഖ്യമന്ത്രിമാരായ വി.ഡി. സതീശന്, രേവന്ത് റെഡ്ഡി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പോലീസ് സ്റ്റേഷന് മുന്നിലെത്തിയിരുന്നു. എന്നാല്‍ ആരെയും അകത്തേക്ക് കടത്തി വിടാന്‍ പോലീസ് തയാറായില്ല. ഇതോടെ പോലീസും എംപിമാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് പോലീസ് ഇവരെ അകത്തേക്ക് കടത്തിവിടാന്‍ തയാറാകുകയായിരുന്നു. 15 മിനിറ്റോളം ഇവര്‍ക്കു പുറത്തുനില്‍ക്കേണ്ടി വന്നു. രാഹുലിനെ കാണാന്‍ അനുവദിക്കുന്നില്ലെങ്കില്‍ തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് വി.ഡി. സതീശന് പോലീസിനോടു പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹത്തെയും എംപിമാരെയും സ്റ്റേഷനിലേക്ക് കടത്തിവിടാന്‍ തയാറായത്.
ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും പവിത്രമായ തിരഞ്ഞെടുപ്പ് സംവിധാനത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പ്രതിഷേധത്തെ തടയാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പോലീസ് കസ്റ്റഡിയില്വച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. ഉച്ചകഴിഞ്ഞ് ആരംഭിച്ച പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധിയെ പോലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു.
തുടര്‍ച്ചയായി നാലാംദിവസമാണ് ദില്ലിയില്‍ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നത്. മിന്നല്‍ സമരങ്ങളിലൂടെ പോലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചായിരുന്നു പ്രതിപക്ഷ നീക്കം. മല്ലികാര്‍ജുന്‍ ഖര്‍ഗെ വിളിച്ച യോഗത്തിനും ഉച്ച ഭക്ഷണത്തിനുമായി ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ എത്തിയിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം സാഗര്‍ രത്ന ഹോട്ടലില്‍ നിന്ന് ഒരുമിച്ച് ബസില്‍ കയറി ജന്തര്‍ മന്തറിലേക്ക് തിരിക്കുകയായിരുന്നു. നേതാക്കള്‍ കയറിയ ബസുകള്‍ പോലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥ ഉണ്ടായി. പോലീസ് തടഞ്ഞാലും പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. പോലീസ് വാഹനം തടഞ്ഞതോടെ പ്രിയങ്ക നടുറോഡില്‍ കിടന്നു പ്രതിഷേധിച്ചു. തന്നെ പോലീസ് ക്രൂരമായി ആക്രമിച്ചെന്നും അവര്‍ ആരോപിച്ചു. പ്രിയങ്കയേയും പോലീസ് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുംവരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് വ്യക്തമാക്കിയ രാഹുല്‍, ഗ്യാനേഷ് കുമാര്‍ രാജ്യദ്രോഹിയാണെന്നും പറഞ്ഞു.