`ബിജെപി ഭരണം ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിച്ചു: പൂര്‍വസ്ഥിതിയിലാക്കാന്‍ കഠിനാധ്വാനം വേണ്ടി വരും’

പത്തനംതിട്ട: മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച പത്തനംതിട്ട ജില്ലയിലെ ആറന്മുളയില് മുഖ്യമന്ത്രി വിഡി സതീശന് പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു. മഴക്കെടുതിയില്‍ വെള്ളം കയറിയ വീടുകള്‍ക്ക് ആദ്യഘട്ടത്തില്‍ 10,000 രൂപ വീതം ധനസഹായം നല്‍കുമെന്ന് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു. പത്തനംതിട്ടയില്‍ മാത്രം 133 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ക്യാമ്പുകളിലും ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍പുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. വെള്ളം പോകാന്‍ എവിടെയും സൗകര്യമില്ല. ഇനി എല്ലാ ജലാശയങ്ങളില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും. കൂടാതെ കാലാവസ്ഥ പ്രവചനം സംവിധാനങ്ങള്‍ മാറ്റം വരുത്തും. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ശക്തിപ്പെടുത്തും. കാലാവസ്ഥാ പ്രവചനം ശക്തമാക്കാന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കും. പത്തനംതിട്ടയില്‍ മാത്രം ആറായിരത്തിലധികം പേര് ക്യാമ്പിലുണ്ട്. ക്യാമ്പുകളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനത്ത് 2 ഹെലികോപ്റ്ററുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പെട്ടെന്നുള്ള തീവ്രമഴയാണ് ഏറ്റവും വലിയ വെല്ലുവിളി, ഇത് നേരത്തെ കണ്ടെത്താനുള്ള സംവിധാനം നിലവില്‍ നമുക്കില്ല. അതിനുള്ള പോംവഴിയാണ് നോക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു. ആറന്മുളയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശനം നടത്തി