യുഎഇയില്‍ ആത്മഹത്യാശ്രമം കുറ്റകൃത്യമല്ലാതാക്കി; ചരിത്രപരമായ നിയമപരിഷ്കാരം

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെയോടെ ഒരു മണിക്കൂറിലധികം വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നതായി അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ചയും സര്‍വീസുകളിലെ തടസ്സം തുടരുകയാണ്.
ഫ്ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ‘ഫ്ളൈറ്റ് റാഡാര്‍ 24’ നല്കുന്ന വിവരങ്ങള്‍ പ്രകാരം വ്യാഴാഴ്ച രാവിലെയോടെ പുറപ്പെടേണ്ട 58 സര്‍വീസുകള്‍ (മൊത്തം സര്‍വീസുകളുടെ 15 ശതമാനം) വൈകിയാണ് സര്‍വീസ് നടത്തിയത്. കൂടാതെ 11 സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. വിമാനങ്ങള്‍ പുറപ്പെടുന്നതില്‍ ശരാശരി 45 മിനിറ്റ് വൈകല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
റിയാദിലെ കിംഗ് ഖാലിദ് എയര്‍പോര്‍ട്ടിനും തെക്കന്‍ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കാനും വ്യോമപാത അടയ്ക്കാനും സാധ്യതയുണ്ടെന്ന് റിയാദിലെ യുഎസ് എംബസി സ്വന്തം പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി.