യുഎഇയില്‍ ആത്മഹത്യാശ്രമം കുറ്റകൃത്യമല്ലാതാക്കി; ചരിത്രപരമായ നിയമപരിഷ്കാരം

മോസ്കോ: റഷ്യയിലെ സൈബീരിയയില്‍ വീണ്ടും പ്ലേഗ് ബാധ റിപ്പോര്‍ട്ട് ചെയ്തുവെന്ന വാര്‍ത്തകള്‍ തള്ളി ക്രെംലിന്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് റഷ്യന്‍ ഔദ്യോഗിക വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. അതേസമയം, വിഷയം ഗൗരവത്തിലെടുത്ത ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) റഷ്യയോട് വിശദീകരണം തേടി.
സൈബീരിയയിലെ ഇര്‍കുത്സ്ക് മേഖലയിലുള്ള പ്ലേഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരി ദാര്യ ഷിപിലോവ ടെസ്റ്റ് ട്യൂബ് തകര്‍ന്ന് രോഗം ബാധിച്ച് മരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇത് പ്ലേഗ് ബാധയാണെന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നത്. ലബോറട്ടറി ജീവനക്കാരിയുടെ മരണത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കിടയില്‍ പ്ലേഗ് അണുബാധകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റഷ്യയുടെ ആരോഗ്യ നിരീക്ഷണ വിഭാഗം വ്യക്തമാക്കുന്നത്. എങ്കിലും രോഗത്തിന്റെ യഥാര്‍ത്ഥ ഉറവിടം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തില്‍ റഷ്യ കൂടുതല്‍ സുതാര്യത പുലര്‍ത്തണമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ടെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുമായി ചേര്‍ന്ന് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.