ഡല്ഹിയില് ദേശീയപതാക മാര്ച്ച് തടയില്ലെന്ന് കോടതി; സുരക്ഷ ഉറപ്പാക്കാന് പൊലീസിന് നിര്ദേശം

റിയാദ്: വിശുദ്ധ നഗരമായ മക്കയിലെ മസ്ജിദിനുള്ളില് വെച്ച് മോശമായി പെരുമാറിയ ബംഗ്ലാദേശ് സ്വദേശികളായ സ്ത്രീയും പുരുഷനുമായ രണ്ട് പേരുടെ വധശിക്ഷ സൗദി അറേബ്യയില് നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നസ്രുല് ഇസ്ലാം അബ്ദുല് ബാസിര്, സിതി അക്തര് എന്നീ ബംഗ്ലാദേശി പൗരന്മാര്ക്കാണ് വധശിക്ഷ വിധിച്ചത്. മസ്ജിദിനുള്ളില് അധാര്മികമായ പ്രവൃത്തികള് ചെയ്തതിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇരുവരെയും പിടികൂടിയത്. തുടര്ന്ന് കോടതിയില് ഹാജരാക്കുകയായിരുന്നു.
ഇസ്ലാമിക നിയമപ്രകാരമുള്ള ശിക്ഷാ നടപടിക്രമങ്ങള് അനുസരിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്. അപ്പീല് കോടതികള് വിധി ശരിവെയ്ക്കുകയും റോയല് ഓര്ഡര് പുറത്തുവരികയും ചെയ്തതിനെ തുടര്ന്ന്, ഒക്ടോബര് 14 ബുധനാഴ്ച മക്ക മേഖലയിലാണ് വധശിക്ഷ നടപ്പാക്കിയത്.



