`മോദിയും അമിത് ഷായും ജനങ്ങള്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു; അവരുടെ ലക്ഷ്യം ഒരു രാജ്യം ഒരു പാര്ട്ടി’

സിംഗപ്പൂര്: ഹോര്മുസ് കടലിടുക്കില് ആക്രമണത്തെത്തുടര്ന്ന് തീപിടിച്ച് മുങ്ങിയ കപ്പലില് നിന്ന് ഒഴുകിയെത്തിയ സാധനങ്ങള് കൈക്കലാക്കാന് തിരക്ക്. സിംഗപ്പൂര് പതാക വഹിച്ച ചരക്കുകപ്പലായ ‘ജിഎഫ്എസ് പ്രൈഡ്’ ആണ് ആക്രമണത്തെത്തുടര്ന്ന് മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും പരിക്കുകളില്ലാതെ സുരക്ഷിതമായി രക്ഷിച്ചതായി സിംഗപ്പൂര് മാരിടൈം അതോറിറ്റി അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളില് നിന്നുള്ള വസ്തുക്കള് കടലില് ഒഴുകി നടക്കാന് തുടങ്ങിയതോടെ ചെറു ബോട്ടുകളില് എത്തിയ സംഘങ്ങള് ഇവ പിടിച്ചെടുക്കാന് തുടങ്ങി. സാധനങ്ങള് ഒഴുകി നടക്കുന്നതിന്റേയും ബോട്ടുകളില് ആളുകളെത്തി ഇവ ശേഖരിക്കുന്നതിന്റേയും വിഡിയോ ദൃശ്യങ്ങള് പുറത്തുവന്നു. എന്നാല് മുങ്ങിയ കപ്പലില് നിന്നുള്ള സാധനങ്ങള് തന്നെയാണോ ഇതെന്ന കാര്യത്തില് സ്ഥിരീകരണം വന്നിട്ടില്ല.
അതേ സമയം, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ആക്രമണമെന്ന് ചൂണ്ടിക്കാട്ടി സിംഗപ്പൂര് രംഗത്തെത്തി. കപ്പല് കമ്പനിയുടെ മറ്റൊരു കപ്പലായ ജിഎഫ്എസ് ഗിസെല്ലെക്കും ആക്രമണത്തില് കേടുപാടുകള് സംഭവിച്ചെങ്കിലും സുരക്ഷിതമായി നങ്കൂരമിടാനായി.
അനുമതിയില്ലാത്ത പാതയിലൂടെ സഞ്ചരിച്ച കപ്പല് നാവിക മൈനില് തട്ടിയാണ് മുങ്ങിയതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്ഡ് കോര്പ്സ് അവകാശപ്പെട്ടു. 2,500-ലധികം കണ്ടെയ്നറുകള് കപ്പലിലുണ്ടായിരുന്നതായും ഇറാന് അറിയിച്ചു.
`മോദിയും അമിത് ഷായും ജനങ്ങള്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു; അവരുടെ ലക്ഷ്യം ഒരു രാജ്യം ഒരു പാര്ട്ടി’