യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിക്ക് തോക്കും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയ രണ്ടുപേര്‍ പിടിയില്‍. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ (ബി.കെ.സി) നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ (എന്‍.എം.എ.സി.സി) നിന്നാണ് ഇവരെ പിടികൂടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് (ജി.എഫ്.എഫ്) ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രണ്ട് യുവാക്കള്‍ പിടിയിലായത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥനാണെന്ന് ഒരാള്‍ അവകാശപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. 24 കാരനായ റോഹന്‍ പരേഖ് എന്നയാളാണ് പിടിയിലായതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്കൊപ്പം തോക്കുമായി ഒരാളും ഉണ്ടായിരുന്നു. ഇയാള്‍ പരേഖിന്റെ ഗണ്‍മാനാണെന്നാണ് അവകാശപ്പെട്ടത്.
പരിശോധനയ്ക്കിടെ പരേഖിന്റെ കൈയിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തി. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിന്റെ ഏഴാമത് പതിപ്പ് സെപ്റ്റംബര്‍ 8 മുതല്‍ 11 വരെയാണ് മുംബൈയില്‍ നടക്കുന്നത്. ഒരാളെ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വ്യാജ ഐഡികാര്‍ഡും മറ്റൊരാളെ തോക്കുമായും കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ ഉദ്ഘാടന പരിപാടി ഇന്ന് വൈകീട്ടാണ് നിശ്ചയിച്ചിരിക്കുന്നത്.