യെമനില്‍ കനത്ത പോരാട്ടം; ഹൂതികള്‍ക്കെതിരെ സൗദി പിന്തുണയുള്ള സേനയുടെ തിരിച്ചടി

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ മകനും ദുബൈ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് വൈകാരികമായ സന്ദേശം പങ്കുവെച്ചു. ദുബൈ എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനായി 20 വര്‍ഷം പിന്നിട്ടപ്പോഴാണ് ശൈഖ് ഹംദാന്റെ നേതൃപാടവത്തെയും നേട്ടങ്ങളെയും പ്രശംസിച്ചുകൊണ്ടുള്ള സന്ദേശം. ഹംദാനെ തന്റെ ജീവിതത്തിന്റെ തുടര്‍ച്ചയും യാത്രയിലെ വലിയൊരു തണലുമെന്നാണ് ശൈഖ് മുഹമ്മദ് വിശേഷിപ്പിച്ചത്.
ശൈഖ് ഹംദാന്റെ നേതൃപാടവത്തിലും കൈവരിച്ച നേട്ടങ്ങളിലും ശൈഖ് മുഹമ്മദ് അഭിമാനം പ്രകടിപ്പിച്ചു. ദുബൈയിലെ ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധത്തെയും ജനങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള സ്നേഹത്തെയും ശൈഖ് മുഹമ്മദ് പ്രശംസിച്ചു. ഹംദാന്റെ കരുണ, എളിമ, ധൈര്യം, ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിലെ പ്രതിബദ്ധത എന്നിവയെയും അദ്ദേഹം എടുത്തുപറഞ്ഞു. മനുഷ്യരാശിയോട് കരുതലുള്ളവനും നന്മ ചെയ്യുന്നതില്‍ പ്രതിബദ്ധതയുള്ളവനും ഉദാരമനസ്കനുമായ വ്യക്തിയായിട്ടാണ് ശൈഖ് ഹംദാനെ കാണുന്നതെന്ന് ശൈഖ് മുഹമ്മദ് കുറിച്ചു.
ശൈഖ് ഹംദാന്റെ കഠിനാധ്വാനം, ലാളിത്യം, പെരുമാറ്റം എന്നിവ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമാണ്. ഉത്തരവാദിത്തബോധമുള്ള മകനായും സ്നേഹനിധിയായ പിതാവായും സഹോദരനായും പ്രവര്‍ത്തിക്കുന്ന ശൈഖ് ഹംദാന്‍ ഏല്‍പ്പിച്ച എല്ലാ ദൗത്യങ്ങളും നിര്‍വഹിക്കാന്‍ പ്രാപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു