പാറ്റകള്‍ക്ക് മുന്നില്‍ പൂര്‍ണമായും വഴങ്ങി മോദി; എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു

ന്യൂഡല്‍ഹി: നീറ്റ് (NEET), ജെഇഇ (JEE), സിയുഇടി (CUET) ഉള്‍പ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ (NTA) അടുത്ത ഒരു മാസത്തിനുള്ളില്‍ സമഗ്ര അഴിച്ചുപണി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ വ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം എന്‍ടിഎയിലെ 47 ഉദ്യോഗസ്ഥരെയെങ്കിലും മാറ്റുകയും ചിലര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. എന്നാല്‍ ഇവരുടെ ചുമതലകളോ പദവികളോ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എന്‍ടിഎയുടെ ഔട്ട്സോഴ്സിങ് സംവിധാനത്തില്‍ മാറ്റം വരുത്തി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്ലാത്ത സുരക്ഷിത പരീക്ഷാ സംവിധാനം ഒരുക്കുന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഫാസ്റ്റ്ട്രാക്ക് കോടതികള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. 2017ല്‍ സ്ഥാപിതമായ എന്‍ടിഎ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും ഫെല്ലോഷിപ്പുകള്ക്കുമായി നടത്തുന്ന 20ലധികം ദേശീയതല പരീക്ഷകള്‍ നടത്തിവരുന്ന സ്വയംഭരണ സ്ഥാപനമാണ്. എന്‍ടിഎയെ കൂടുതല്‍ കാര്യക്ഷമവും വിശ്വാസ്യതയുള്ളതുമായ സ്ഥാപനമാക്കി മാറ്റുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോക്രോച്ച് ജനത പാര്‍ട്ടി നയിച്ച പ്രതിഷേധത്തിന് വിദ്യാര്‍ഥികളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും വ്യാപക പിന്തുണ ലഭിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്. ഇതിനിടെ, ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ കൂടുതല്‍ കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനുള്ള ഭേദഗതി ബില്ലിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭേദഗതി പ്രകാരം, പൊതു പരീക്ഷകള്‍ നിയമം, 2024 ഭേദഗതി ചെയ്ത്, സംഘടിത ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ തടവുശിക്ഷ അഞ്ച് വര്‍ഷത്തില്‍ നിന്ന് പത്ത് വര്‍ഷമാക്കുകയും പിഴ ഒരു കോടി രൂപയില്‍ നിന്ന് പരമാവധി 10 കോടി രൂപയാക്കുകയും ചെയ്യും. എല്ലാം ഭദ്രമാണെന്ന രീതിയിലായിരുന്നു വിദ്യാര്‍ത്ഥി സമരത്തിന് മുമ്പുള്ള സര്‍ക്കാര്‍ നിലപാട്. സമരം രാജ്യവ്യാപകമായി പടര്‍ന്നതോടെ സര്‍ക്കാര്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണം, പരീക്ഷാ ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണം, വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്കരണം നടപ്പാക്കണം, കൂടാതെ മേയില്‍ നടന്ന നീറ്റ്യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണം എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്.
യുഎഇ പ്രസിഡന്റ്സ് കപ്പ് അറേബ്യന്‍ കുതിരപ്പോരാട്ടം നെതര്‍ലന്‍ഡ്സില്‍