യുഎഇ പ്രസിഡന്റിനൊപ്പം പതാക ഉയര്‍ത്താന്‍ അപൂര്‍വ അവസരം ലഭിച്ചവരില്‍ മലയാളി ഉദ്യോഗസ്ഥയും

ന്യൂഡല്‍ഹി: വിമാനടിക്കറ്റ് നിരക്കിലുണ്ടായ വന്‍ വര്‍ധനവില്‍ ആശങ്ക പ്രകടിപ്പിച്ച് സമര്‍പ്പിച്ച ഹര്ജിയിന്മേല് രൂക്ഷപ്രതികരണവുമായി സുപ്രീം കോടതി. വിമാന യാത്രാനിരക്ക് വര്‍ധിച്ചെങ്കില്‍ വിമാനത്തില്‍ യാത്രചെയ്യേണ്ട എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. വിമാനയാത്ര ഒരു അവശ്യ സേവനമാണെന്നും 700 ശതമാനത്തോളം നിരക്ക് വര്‍ധിപ്പിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അഭിഭാഷകന് വ്യക്തമാക്കിയെങ്കിലും ഇത് സംബന്ധിച്ച് വാദം തുടരാന്‍ ജസ്റ്റിസ് വിക്രം നാഥ് അനുവദിച്ചില്ല.
ഈ വിഷയത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ എസ്. ലക്ഷ്മിനാരായണന് നേരത്തെതന്നെ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നു. വിമാന ടിക്കറ്റ് നിരക്കുകളില്‍ സുതാര്യത ഉറപ്പാക്കാനും ഏകപക്ഷീയമായ നിരക്ക് വര്‍ദ്ധനവില്‍നിന്നും അനാവശ്യമായ അധിക ചാര്ജുകളില്നിന്നും യാത്രക്കാരെ സംരക്ഷിക്കാനുമായി സ്വതന്ത്രവും ഫലപ്രദവുമായ നിയന്ത്രണസംവിധാനം വേണമെന്ന് അദ്ദേഹം ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നു.
വിമാനക്കമ്പനികള്‍ സുതാര്യമല്ലാത്ത സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്നും, ഇത് മണിക്കൂറുകള്‍ക്കുള്ളില്‍ നിരക്കുകള്‍ കുത്തനെ ഉയരാന്‍ കാരണമാകുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കൂടാതെ, യാത്രക്കാരില്‍നിന്ന് അധിക നിരക്കുകള്‍ ഈടാക്കുന്നതിനേയും ചെക്ക്-ഇന്‍ ബാഗേജിന്റെ ഭാരം 25 കിലോയില്‍നിന്ന് 15 കിലോയായി കുറച്ചതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.
വ്യോമയാന മേഖലയിലെ വിവിധ വിഷയങ്ങള്‍ നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ച ‘ഭാരതീയ വായുയാന്‍ അധീനിയം, 2024’-ന് കീഴിലുള്ള ചട്ടങ്ങള്‍ക്ക് ഭരണപരമായ അംഗീകാരം നല്‍കിയതായി ഒക്ടോബര്‍ 16-ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ ചട്ടങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് വ്യക്തമാക്കിയിട്ടുണ്ട്. കേസ് പരിഗണിക്കാനിരിക്കുന്ന നവംബര്‍ 16-ന്, പ്രസിദ്ധീകരിച്ച ചട്ടങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.