ശൈഖ് അഹമ്മദിന്റെ വിയോഗം: ലോകനേതാക്കളുടെ അനുശോചനം

ഹരിദ്വാര്‍: ഏറെ വിവാദം സൃഷ്ടിച്ച നിതാരി കൊലപാതക പരമ്പര കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സുരേന്ദര്‍ കോലി മരിച്ച നിലയില്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ചായക്കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ച ശേഷമാണ് മരിച്ചത് സുരേന്ദര്‍ കോലിയാണെന്ന് തിരിച്ചറിഞ്ഞത്. ഏതാനും മാസങ്ങളായി ഇയാള്‍ ഹരിദ്വാറില്‍ വാടകയ്ക്ക് ചായക്കട നടത്തിവരികയായിരുന്നു. മോണ്‍സ്റ്റര്‍ ഓഫ് നിതാരി എന്നാണ് അറിയപ്പെട്ടിരുന്നത്. കടയില്‍നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.
2005-2006 കാലഘട്ടത്തില്‍ നോയിഡയിലെ നിതാരിയില്‍ കുട്ടികളും യുവതികളും ഉള്‍പ്പെടെ നിരവധി പേര് ക്രൂരമായി കൊല്ലപ്പെട്ട കേസിലാണ് സുരേന്ദര്‍ കോലിയും ഇയാളുടെ തൊഴിലുടമയായിരുന്ന മോണിന്ദര് സിങ് പന്ധേറും അറസ്റ്റിലായത്. കേസില്‍ കോലിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. മോണിന്ദര് സിങ്ങിനും വധശിക്ഷ വിധിച്ചു. എന്നാല്‍, തെളിവുകളുടെ അഭാവവും അന്വേഷണത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയും 2025ല്‍ സുപ്രീം കോടതിയും കോലിയെ വെറുതെ വിടുകയായിരുന്നു.