യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായിക മേളയിലെ ഉച്ചഭക്ഷണത്തിനൊപ്പം നല്കിയ സാമ്പാറില്‍ പുഴുവുണ്ടെന്ന സംശയത്തില്‍ വീഡിയോ എടുത്ത അധ്യാപകന് അറസ്റ്റില്‍. അന്വേഷണ വിധേയമായി ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം സ്കൂളിലെ അധ്യാപകന് ജിജോ ജയിംസ് (35) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
കായികമേള നടക്കുന്ന സ്ഥലത്ത് സംഘര്‍ഷം ഒഴിവാക്കുന്നതിനായി അധ്യാപകനെ ഇന്നലെ തന്നെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും എന്നാണ് വിവരം. ജിജോ ജയിംസിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പുഴുവുണ്ടെന്ന സംശയത്തില്‍ വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംഘാടകര്‍ കാര്യം തിരക്കിയതോടെ വാക്കേറ്റമായി. സംഭവം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസെത്തി അധ്യാപകനെ കുന്ദമംഗലം സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. മേളയുടെ ശോഭ കെടുത്താന്‍ മനഃപൂര്‍വം ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സംഘാടകര്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേ സമയം, ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് അറിയിച്ചു. കടുത്ത രാഷ്ട്രീയവിരോധവും, മറ്റ് ചില താത്പര്യങ്ങളും വെച്ച് ഇത്തരം മേളകളെ അലങ്കോലമാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലെ വിദ്യാര്‍ഥിസമൂഹത്തോട് ചെയ്യുന്ന കടുത്ത അപരാധമാണെന്ന് മന്ത്രി പറഞ്ഞു. ഒരു കായികാധ്യാപകനും, രണ്ട് ചാനലുകാരും കൂടി ഉണ്ടാക്കിയ തിരക്കഥയായിരുന്നു ഇത്. അധ്യാപകനെതിരേ നടപടി ഉണ്ടാകും, പോലീസ് നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.