യുഎഇയില്‍ ആത്മഹത്യാശ്രമം കുറ്റകൃത്യമല്ലാതാക്കി; ചരിത്രപരമായ നിയമപരിഷ്കാരം

വാഷിംഗ്ടണ്‍: ഇറാന് നേരെ വന്‍തോതിലുള്ള സൈനിക ആക്രമണങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിനോട് പെന്റഗണ്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ആക്സിയോസ്’ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ സൈനിക ആക്രമണം ആരംഭിക്കുന്നതിനുള്ള കൃത്യമായ തീയതി പെന്റഗണ്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടില്ല. പോരാട്ടം പുനരാരംഭിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വരാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പോ, അല്ലെങ്കില്‍ അതിന് തൊട്ടുമുമ്പ് നടക്കുന്ന ഇസ്രായേല്‍ തിരഞ്ഞെടുപ്പിന് മുമ്പോ ആക്രമണം ഉണ്ടായേക്കാമെന്നാണ് അമേരിക്കന്‍, ഇസ്രായേലി ഉന്നത ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. യുഎസ് സൈനിക നടപടി പുനരാരംഭിക്കുകയാണെങ്കില്‍, ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ആണവ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് വന്‍തോതിലുള്ള ബോംബാക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.