യുഎഇ പ്രസിഡന്റിനൊപ്പം പതാക ഉയര്‍ത്താന്‍ അപൂര്‍വ അവസരം ലഭിച്ചവരില്‍ മലയാളി ഉദ്യോഗസ്ഥയും

ദുബൈ: യുഎഇയില്‍ നവംബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്ന് മാസത്തെ വിലവര്‍ധനയ്ക്കുശേഷം ഇന്ധനവിലയില്‍ കുറവുണ്ടാകുന്നത് വാഹനയാത്രക്കാര്‍ക്ക് ആശ്വാസമാകും. ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോള്‍ ലിറ്ററിന് 24 ഫില്‍സ് വരെ കുറയും. ഡീസല്‍ വിലയിലും അഞ്ച് ഫില്‍സിന്റെ കുറവുണ്ട്. പുതിയ നിരക്കുകള്‍ നവംബര്‍ 1 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നവംബറിലെ ഇന്ധനവില: സൂപ്പര്‍ 98-4.40 ദിര്‍ഹം (ഒക്ടോബര്‍-4.16 ദിര്‍ഹം), സ്പെഷല്‍ 95-4.28 ദിര്‍ഹം (ഒക്ടോബര്‍-4.04 ദിര്‍ഹം), ഇപ്ലസ് 91-4.21 ദിര്‍ഹം (ഒക്ടോബര്‍- | 3.97 ദിര്‍ഹം), ഡീസല്‍-4.80 ദിര്‍ഹം (ഒക്ടോബര്‍-4.75 ദിര്‍ഹം)
മേഖലയിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് ഫെബ്രുവരി 28 മുതല്‍ യുഎഇയില്‍ ഇന്ധനവിലയില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ജൂലൈയില്‍ വില കുറഞ്ഞശേഷം ഓഗസ്റ്റ് മുതല്‍ തുടര്‍ച്ചയായി മൂന്ന് മാസവും വില ഉയര്‍ന്നിരുന്നു. നവംബറിലെ വിലക്കുറവ് കുടുംബങ്ങളുടെ പ്രതിമാസ ചെലവുകള്‍ക്കും വാഹനയാത്രക്കാര്‍ക്കും ആശ്വാസമാകും. ഇന്ധനം ദൈനംദിന ജീവിതത്തിലെ സ്ഥിരമായ ചെലവായതിനാല്‍ ചെറിയ വിലമാറ്റങ്ങള്‍ പോലും കുടുംബ ബജറ്റിനെ സ്വാധീനിക്കാറുണ്ട്.