…എന്ന് നിങ്ങളുടെ സഹോദരന് മുഹമ്മദ്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യക്തിപരമായ ഇ-മെയില്‍ സന്ദേശമയച്ച് ദുബൈ ഭരണാധികാരി

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യുഎസ് സെനറ്റര്‍ ജോണി ഏണ്സ്റ്റുമായി അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി. യുഎഇയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇരുരാജ്യങ്ങളുടെയും താല്പര്യങ്ങള്ക്കായി യുഎഇ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും നേതാക്കള്‍ പങ്കുവച്ചു. മധ്യപൂര്‍വദേശത്തും അതിനപ്പുറവും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ചര്‍ച്ചയുടെ ഭാഗമായി. മേഖലയില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങളും ഇരുവരും വിലയിരുത്തി. പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിന്റെ പ്രത്യേകകാര്യ വിഭാഗം ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന് എന്നിവരും നിരവധി ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.