ഷെയേര്‍ഡ് താമസകേന്ദ്രങ്ങളില്‍ കുടുംബങ്ങളും വ്യക്തികളും ഇടകലര്‍ന്ന് താമസിക്കുന്നത് വിലക്കി ദുബൈ

ദുബൈ: യുഎഇയിലെ സ്കൂളുകളില്‍ പ്രവേശിച്ച് മറ്റ് കുട്ടികളുടെയോ ജീവനക്കാരുടെയോ ചിത്രങ്ങളും വീഡിയോകളും അനുമതിയില്ലാതെ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. വ്യക്തിഗത സ്വകാര്യത ലംഘിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 5 ലക്ഷം ദിര്‍ഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാമെന്ന് നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. സോഷ്യല്‍ മീഡിയകളിലും പൊതു പ്ലാറ്റ്ഫോമുകളിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ മാത്രമല്ല, സ്കൂള്‍ ക്യാമ്പസിനുള്ളില്‍ വെച്ച് അനുമതിയില്ലാതെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് പോലും രാജ്യത്തെ സൈബര്‍ കുറ്റകൃത്യ നിരോധന നിയമപ്രകാരം കുറ്റകരമാണ്.
സ്കൂള്‍ പരിപാടികളുടെയോ മറ്റ് വിശേഷങ്ങളുടെയോ ചിത്രങ്ങള്‍ വാട്സ്ആപ്പ് പോലുള്ള സ്വകാര്യ ഫാമിലി/ക്ലാസ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചാലും നിയമലംഘനമാകും. മറ്റൊരാളെ അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉള്ള ലക്ഷ്യത്തോടെ ഫോട്ടോകളോ വീഡിയോകളോ ഡിജിറ്റലായി എഡിറ്റ് ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്താല്‍ കുറഞ്ഞത് ഒരു വര്‍ഷം തടവും 2,50,000 മുതല്‍ 5,00,000 ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. ക്ലാസ് മുറികള്‍, കളിസ്ഥലങ്ങള്‍, സ്കൂള്‍ ബസ്, വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് സ്വന്തം കുട്ടിയുടേതല്ലാത്ത മറ്റ് കുട്ടികളുടെ ചിത്രങ്ങള്‍ അവരുടെ രക്ഷിതാക്കളുടെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ പകര്‍ത്തുമ്പോഴാണ് നിയമനടപടി നേരിടേണ്ടി വരിക.
സ്വന്തം കുട്ടികളുടെ ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണമുണ്ട്. വിശേഷ ദിവസങ്ങളില്‍ അനുമതിയോടെ മാത്രമേ രക്ഷിതാക്കള്‍ക്ക് സ്വന്തം കുട്ടികളുടെ ഫോട്ടോ എടുക്കാന്‍ സാധിക്കൂ. സ്കൂള്‍ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അതാത് സ്കൂളുകളുടെ ഫോട്ടോഗ്രാഫി നയങ്ങള്‍ കൃത്യമായി പാലിക്കണമെന്നും, സ്വന്തം കുട്ടികളുടെ ചിത്രങ്ങള്‍ മാത്രം പകര്‍ത്തി മറ്റ് കുട്ടികളുടെ സ്വകാര്യത മാനിക്കണമെന്നും നിയമവിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.