യുഎഇയില്‍ ആത്മഹത്യാശ്രമം കുറ്റകൃത്യമല്ലാതാക്കി; ചരിത്രപരമായ നിയമപരിഷ്കാരം

ദുബൈ: യുഎഇയില്‍ വരും ദിവസങ്ങളില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ച രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. എന്നിരുന്നാലും കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ ഉച്ചയോടെ മഴമേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താപനില 41 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമ്പോള്‍, തീരദേശങ്ങളിലും ദ്വീപുകളിലും 37 മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഉയര്‍ന്ന താപനില.
വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയും ചില തീരദേശ-ഉള്‍നാടന്‍ മേഖലകളില്‍ അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കും. ഇത് കനത്ത മൂടല്‍മഞ്ഞിനും കാഴ്ചപരിധി കുറയുന്നതിനും കാരണമാകും. ഉള്‍നാടന്‍ പ്രദേശങ്ങളിലും മലയോര മേഖലകളിലും മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കിഴക്കന്‍ മേഖലകളില്‍ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ശനിയാഴ്ചയും ഞായറാഴ്ചയും കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ മഴമേഘങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നും പുലര്‍ച്ചെ മൂടല്‍മഞ്ഞ് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
തിങ്കളാഴ്ചയോടെ മഴയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കും. ഉച്ചയ്ക്ക് ശേഷം കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ മഴമേഘങ്ങള്‍ ശക്തമാകുന്നതോടെ ശക്തമായ കാറ്റോടുകൂടിയ മഴ ലഭിച്ചേക്കും. നിലവില്‍ രാജ്യത്ത് അനുഭവപ്പെടുന്ന ദുര്‍ബലമായ ഉപരിതല ന്യൂനമര്‍ദ്ദവും അന്തരീക്ഷത്തിലെ വ്യതിയാനങ്ങളുമാണ് നിലവിലെ കാലാവസ്ഥയ്ക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.