യുദ്ധസമയത്ത് ദുബൈ വിമാനത്താവളത്തിന് നേരെയുണ്ടായത് 17 മിസൈല്‍ ആക്രമണം

ബെംഗളൂരു: വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളില്‍ ഇനി മുതല്‍ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തള്ളിയാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
പൊതുപരിപാടികളുടെ സമയദൈര്‍ഘ്യം ക്രമീകരിക്കുന്നതിനും ചടങ്ങുകള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനുമാണ് തീരുമാനമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ വിശദീകരണം. ഔദ്യോഗിക പരിപാടികളില്‍ ദേശീയ ഗാനം പൂര്‍ണ്ണമായി ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ എതിര്‍ക്കുന്ന നിലപാടാണ് ഡി.കെ. ശിവകുമാര്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഫലിക്കുന്നത്. പാര്‍ട്ടി പരിപാടികളില്‍ ആദ്യത്തെ രണ്ട് ഖണ്ഡിക മാത്രം ആലപിച്ചാല്‍ മതിയെന്ന 1937-ലെ പ്രമേയം തുടരാന്‍ കഴിഞ്ഞ മാസം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. പൊതുയോഗങ്ങളിലും ഔദ്യോഗിക പരിപാടികളിലും വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കുന്നത് ഫെബ്രുവരിയില്‍ കേന്ദ്രം നിര്‍ബന്ധമാക്കുകയും ദേശീയ ഗാനം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ തടയുന്നതോ കുറ്റകരമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ പാസാക്കുകയും ചെയ്തിരുന്നു. കേന്ദ്ര നിര്‍ദേശങ്ങള്‍ അവഗണിച്ച് കൊണ്ടുള്ള കര്‍ണാടക സര്‍ക്കാറിന്റെ ഉത്തരവ് രാഷ്ട്രീയ തലത്തില്‍ പുതിയ വിവാദങ്ങള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പോരിനും വഴിതുറന്നേക്കും