സോഷ്യല്‍ മീഡിയ വഴി വ്യാജ ഫ്രീലാന്‍സ് വിസ വില്‍പ്പന; കര്‍ശന നടപടിയുമായി ജിഡിആര്‍എഫ്എ; കലാരംഗത്തെ പ്രമുഖന് അറസ്റ്റില്‍

ചെന്നൈ: ഫോര്‍മുല വണ്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര റേസിങ് മത്സരങ്ങള്‍ നടത്തുന്നത് ലക്ഷ്യമിട്ട് പ്രത്യേക മോട്ടോര്‍സ്പോര്‍ട്സ് സിറ്റിയും ഒളിമ്പിക് സിറ്റിയും ചെന്നൈയില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. തമിഴ്നാട് സ്പോര്‍ട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഒളിമ്പിക് സിറ്റി യാഥാര്‍ഥ്യമാക്കുന്നത്.
അത്യാധുനിക കായിക സ്റ്റേഡിയങ്ങള്‍, വിദേശനിലവാരത്തിലുള്ള പരിശീലന ഉപകരണങ്ങള്‍, ഹൈ പെര്‍ഫോമന്‍സ് ട്രെയിനിങ് സെന്റര്‍, സ്പോര്‍ട്സ് സയന്‍സ്, സ്പോര്‍ട്സ് മെഡിസിന് സെന്ററുകള്‍ എന്നിവയടങ്ങുന്ന ബൃഹത്തായ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും താമസസൗകര്യങ്ങളും ഒരുക്കും. ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കായികമേളകളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള കായികതാരങ്ങള്‍ക്ക് കൂടുതല്‍ മെഡലുകള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത കായിക ഹബ്ബായി ഒളിമ്പിക് സിറ്റി നിര്‍മ്മിക്കുന്നത്.
ഒളിമ്പിക് സിറ്റിക്കൊപ്പം ചെന്നൈയില്‍ പ്രത്യേക ‘മോട്ടോര്‍ സ്പോര്‍ട്സ് സിറ്റി’ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഫോര്‍മുല 1 മുതല്‍ ഫോര്‍മുല 4 വരെയുള്ള റേസുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയോടെയായിരിക്കും നിര്‍മാണം. 2028-ഓടെ ഇന്ത്യയിലേക്ക് ഫോര്‍മുല 1 റേസിങ് മത്സരങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര കായിക മന്ത്രാലയം പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ സ്പോര്‍ട്സ് സിറ്റി പ്രഖ്യാപനം ഇന്ത്യന്‍ കായികലോകത്ത് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.