
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്മാര്ക്കറ്റ് അടച്ചുപൂട്ടി
അല്ബേനിയന് എഴുത്തുകാരിൽ പ്രശസ്തനായ ഇസ്മയില് കദാരെ (88) മരണമടഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന്ടി രാനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അന്വര് ഹോക്സയുടെ സ്വേച്ഛാധിപത്യകാലത്തെ അല്ബേനിയന് ജീവിതവും ചരിത്രവും സാമൂഹികാവസ്ഥയും നിറഞ്ഞ അദ്ദേഹത്തിന്റെ കഥകൾ ലോകസാഹിത്യം കൈയ്യടിയോടെയാണ് സ്വീകരിച്ചത്. എന്നാൽ കദാരെയുടെ ഇഷ്ട രചനാ വിഭാഗം നോവലായിരുന്നു.
1936ല് അല്ബേനിയയിലെ ജിറോകാസ്റ്ററില് ജനിച്ചു. 17ാം വയസില് ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. ടിരാന യൂണിവേഴ്സിറ്റിയില് നിന്നും ഉപരിപഠനം. അതിനു ശേഷം മെറിറ്റ് സ്കോളര്ഷിപ്പോടെ മോസ്കോയിലെ ഗോര്ക്കി യൂണിവേഴ്സിറ്റിയില് സാഹിത്യത്തില് ഉന്നതപഠനവും പൂർത്തിയാക്കി.
അൽബേനിയൻ എഴുത്തുകാരിയായ ഹെലീന ഗുഷിയാണ് ഭാര്യ. രണ്ട് പെൺമക്കൾ.