
ഫിന്‍ടെക് സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുമായി ഒ ഗോള്‍ഡും ബോട്ടിമും
മസ്കത്ത്: എറണാംകുളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. യുവ എഞ്ചിനീയര്‍ രാമമംഗലം കുന്നത്ത് വീട്ടില്‍ കൃഷ്ണ (45) ആണ് മസ്കത്തില് മരിച്ചത്. നീന്തല്‍ താരവും പരിശീലകനുമായ ഇദ്ദേഹം സൈക്ലിങ്, ട്രക്കിങ്ങ് മേഖലകളിലെ അറിയപ്പെട്ട വ്യക്തിത്വമായിരുന്നു. മസ്കത്തിലെ കോവി കണ്‍സല്‍ട്ടിങ് ആന്‍ഡ് എന്‍ജിനീയറിങ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. മസ്കത്തിലെ ഖല്ബൂന് പാര്‍ക്കില്‍ കുട്ടികളുള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്ക് ഇദ്ദേഹം നീന്തലില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. പിതാവ്: പരേതനായ കരുണാകരന് നായര്‍. മാതാവ്: സതി. ഭാര്യ: സ്വപ്ന (കേരള ഗവ. ഉദ്യോഗസ്ഥ). മക്കള്‍: രഘുറാം കൃഷ്ണ, പൂര്‍ണിമ കൃഷ്ണ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.